നല്ല കുറുകിയ ചാറോടു കൂടിയ ആരും കൊതിക്കുന്ന രുചിയൂറും മുട്ടക്കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ!! | Easy Egg Roast Recipe

Easy Egg Roast Recipe

Easy Egg Roast Recipe : വായിൽ രുചിയൂറും കിടിലൻ മുട്ടക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. നല്ല കുറുകിയ ചാറോടു കൂടിയ അടിപൊളി മുട്ടക്കറി. കാണുമ്പോൾ തന്നെ മുഴുവനും കഴിക്കാൻ തോന്നുന്ന ഒരു സ്പെഷ്യൽ മുട്ട കറി ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ രുചിയൂറും മുട്ട കറി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.

  1. മുട്ട – 4 എണ്ണം
  2. തക്കാളി – 1 എണ്ണം
  3. മല്ലി പൊടി – 1ടീ സ്പൂൺ
  4. മുളക് പൊടി – 1. 1/2 ടീ സ്പൂൺ
  5. കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
  6. ചെറിയ ജീരക പൊടി – 2 നുള്ള്
  7. ഗരം മസാല പൊടി -1/2 ടീ സ്പൂൺ
  8. മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
  9. അരി പൊടി – 1 ടീ സ്പൂൺ
  10. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  11. ഉപ്പ് – ആവശ്യത്തിന്
  12. സവാള – 2 എണ്ണം
  13. പച്ച മുളക് – 1 എണ്ണം
  14. വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
  15. വേപ്പില – ആവശ്യത്തിന്

ആദ്യം തന്നെ മുട്ട പുഴുങ്ങി തോട് കളഞ്ഞു വെക്കുക. പിന്നീട് തക്കാളി ഒരു മിക്സി ജാറിൽ ചെറുതായി മുറിച്ചിട്ട ശേഷം നന്നായി അരച്ച് എടുക്കുക. ശേഷം ഒരു ചെറിയ ചട്ടിയിൽ മുളക്, മല്ലി, കുരുമുളക്, ഗരം മസാല, ചെറിയ ജീരകം എന്നിവയുടെ പൊടികളും ഇട്ട് നന്നായി ചൂടാക്കി എടുക്കുക. അതിലേക് കുറച്ച് അരിപൊടി കൂടി ഇട്ട് കൊടുക്കുക. നിറം മാറുന്ന വരെ ചൂടാക്കി എടുക്കുക. തീ വളരെ കുറച്ച് വെച്ച് വേണം പൊടികൾ ചൂടാക്കി എടുക്കാൻ. ശേഷം വേറെ ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക് 1/2 ടീ സ്പൂൺ മുളക് പൊടിയും, 1/4 ടീ സ്പൂൺ വീതം കുരുമുളക് പൊടിയും, ഗരം മാസല പൊടിയും ഇട്ട്

പുഴുങ്ങി മാറ്റി വെച്ചിരിക്കുന്ന മുട്ട ഇട്ട് ഒരു മിനിറ്റ് വരെ പൊരിച്ചു എടുക്കുക. മുട്ട പൊരിച്ചു കോരിയ ശേഷം അതെ പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ സവാളയും, പച്ചമുളകും, വെളുത്തുള്ളി ചതച്ചതും, ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വയറ്റുക. അരച്ച് വെച്ച തക്കാളി കൂടി ഒഴിക്കുക. ഇതിലേക്കു വറുത്ത് വെച്ചിട്ടുള്ള പൊടികളും കൂടി ഇട്ട് ആവശ്യത്തിന് വെള്ളവും പൊരിച്ച മുട്ടയും ഇട്ട് 5 മിനിറ്റ് വരെ ചെറിയ തീയിൽ തിളപ്പിക്കുക. അവസാനം കുറച്ച് വേപ്പില കൂടി മുകളിൽ ഇട്ട് കറി അടുപ്പിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പാവുന്നതാണ്. Easy Egg Roast Recipe Credit : Kannur kitchen

You might also like