ബീഫ് കറി ഇങ്ങനെ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കി പോവും! പുതുപുത്തൻ രുചിയിൽ ഒരു കിടിലൻ ബീഫ് കറി!! | Special Beef Curry Recipe

Special Beef Curry Recipe

Special Beef Curry Recipe : ഒരടിപൊളി ബീഫ് റെസിപ്പി. ഈ ബീഫ്‌ കറി ഒരുവട്ടം ഉണ്ടാക്കിയാൽ വീണ്ടും ഉണ്ടാക്കിനോക്കും. വളരെ പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരടിപൊളി കറി. എല്ലാവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന എന്നാൽ എല്ലാ ഫുഡിന്റെ കൂടിയും കൂടുതൽ കഴിക്കാൻ പറ്റുന്ന കറി.

  1. ബീഫ് -1 ½
  2. ചെറിയുള്ളി -7
  3. മഞ്ഞൾ പൊടി -½ സ്പൂൺ
  4. മല്ലി
  5. മുളക്
  6. ഉലുവ -½ സ്പൂൺ
  7. എലക്ക -3
  8. കരാമ്പു -2
  9. സവാള -2
  10. തക്കാളി -1
  11. പച്ചമുളക് -2
  12. മല്ലിചപ്പ്
  13. നാരങ്ങ
  14. കുരുമുളക് പൊടി
  15. ഇഞ്ചി

ആദ്യം ബീഫ് നല്ലപോലെ കഴുകി ചെറിയ പീസ് ആക്കി എടുക്കുക. ഇനി ഒരു കുക്കറിൽ ബീഫ്‌ ഇട്ട് കൊടുക്കുക. ശേഷം അതിലേക്ക് 7 ചെറിയുള്ളി തൊലികളഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി ½ സ്പൂൺ ഉലുവ, മഞ്ഞൾ പൊടി, ഉപ്പ്‌, മല്ലി, മുളക് എന്നിവ ഇട്ട് കൊടുക്കുക. കൂടെ കുറച്ച് മാത്രം വെള്ളം ഒഴിച് കൊടുക്കുക. കാരണം ബീഫിൽ നല്ലപോലെ വെള്ളം ഉണ്ടാകും. ഇനി നല്ലപോലെ ഇളകി കൊടുക്കുക. ഇനി അതിലേക്ക് 3 ഏലക്ക, ഇഞ്ചി ചതച്ചത്, 2 കരാമ്പു എന്നിവ ഇട്ട് കുക്കറിൽ 3 വിസിൽ വരുന്നത് വരെ വേവിക്കുക. ഇനി മറ്റൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ ചേർക്കാം.

വെളിച്ചെണ്ണ ചൂടായി വന്നാൽ 2 സ്പൂൺ മല്ലിപൊടി, 1 സ്പൂൺ ഗരം മസാല എന്നിവ ഇട്ട് നന്നായി ഇളക്കുക. ഇനി ഇതിലേയ്ക് വലുതായി മുറിച്ച സവാള ചേർത്ത് കൊടുക്കുക. ഇനി അതിലേയ്ക് കുറച്ച് വെളിച്ചെണ്ണ, കുരുമുളക് പൊടി എന്നിവ ഇട്ട് നല്ലപോലെ ഇളക്കുക, ഇനി ഇതിലേയ്ക് തക്കാളി, പച്ചമുളക് എന്നിവ ഇട്ട് നല്ലപോലെ വഴറ്റുക. ഇനി ഇതേലേയ്ക് നേരത്തെ വേവിച്ച ബീഫ് കൂടി ചേർത്ത് കൊടുക്കുക. ഈ സമയത്ത് ഉപ്പ്‌ വേണേൽ ചേർക്കാം. ഇനി ഇതിലേക്ക് കുറച്ച് മല്ലിച്ചപ്പ് ചേർക്കുക. ഇനി ഏറ്റവും അവസാനമായി ഒരു പകുതി ചെറുനാരങ്ങ 4 ആയി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇങ്ങനെ വളരെ പെട്ടന്ന് തന്നെ നമുക്ക് അടിപൊളി ബീഫ് കറി ഉണ്ടാക്കിയെടുക്കാവുന്നതാണ്. Special Beef Curry Recipe Credit : Malappuram Vavas

You might also like