വാഴ നിസ്സാരക്കാരനല്ല! ഒരു കഷ്ണം വാഴ ഇല മതി ഞെട്ടിക്കും 100 കാര്യങ്ങൾ ചെയ്യാം! വേര് മുതൽ ഇല വരെ ഇതുപോലെ ഉപയോഗിക്കൂ!! | Easy Banana Leaf Tips

Easy Banana Leaf Tips

Easy Banana Leaf Tips : നമ്മുടെയെല്ലാം വീടുകളിൽ ധാരാളം വാഴകൾ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അവയിൽ കായ പഴുത്തു കഴിഞ്ഞാൽ വെറുതെ വെട്ടിക്കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വാഴയുടെ എല്ലാ ഭാഗങ്ങളും വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന നിരവധി വൈറ്റമിൻസുകളും, മിനറലുകളും കൊണ്ട് സമ്പന്നമായ ഒരു സസ്യമാണ് വാഴ.

വാഴയുടെ വ്യത്യസ്ത ഭാഗങ്ങൾ എങ്ങനെയെല്ലാം വീട്ടാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്ന് വിശദമായി മനസ്സിലാക്കാം. വാഴയുടെ കുല വെട്ടിക്കളഞ്ഞാൽ തണ്ട് ഭാഗം പൂർണമായും വെറുതെ കളയുകയായിരിക്കും മിക്ക വീടുകളിലും ചെയ്യുന്നത്. എന്നാൽ അതിനുപകരമായി വാഴയുടെ പകുതിഭാഗം വെച്ച് കട്ട് ചെയ്ത ശേഷം അതിനകത്തെ പൾപ്പ് പൂർണമായും ചുരണ്ടി കളയുക. ശേഷം വാഴയുടെ അകത്തുണ്ടാകുന്ന വെള്ളത്തിലേക്ക് രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ട് ഒരു നല്ല കവർ ഉപയോഗിച്ച് കെട്ടിവയ്ക്കുക.

രണ്ടു ദിവസത്തിനു ശേഷം ഈ വെള്ളം അരിച്ചെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ അത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. അതുപോലെ വാഴ വെ,ട്ടുമ്പോൾ കൂടുതലായി വരുന്ന ഇലകൾ കളയേണ്ട ആവശ്യമില്ല. അത് വ്യത്യസ്ത വലിപ്പത്തിൽ മുറിച്ചെടുത്ത വാഴയിലകൾ ഒരു പേപ്പറിനകത്ത് റോൾ ചെയ്തു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ എടുത്തുവച്ച വാഴയുടെ ഇലകൾ ചെറിയ കൂമ്പിൾ രൂപത്തിൽ ആക്കിയെടുത്ത് നോൺസ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ അകത്ത് വച്ച് കൊടുക്കാവുന്നതാണ്.

വാഴയുടെ നാരും വെറുതെ കളയേണ്ടതില്ല. അടുക്കളയിൽ കട്ട് ചെയ്ത പാക്കറ്റുകൾ വീണ്ടും അടച്ച് സൂക്ഷിക്കാനായി ഇത്തരം വാഴനാരുകൾ ഉപയോഗിച്ച് കെട്ടി ഉപയോഗിക്കാവുന്നതാണ്. വാഴയുടെ തണ്ട് ഉപയോഗിച്ച് തോരനും മറ്റും ഉണ്ടാക്കി കഴിക്കുന്നത് കരൾ ശുദ്ധീകരിക്കാനായി ഉപകാരപ്പെടും. വാഴയുടെ ഇല ചെറിയ രീതിയിൽ കട്ട് ചെയ്തെടുത്ത് അത് ഉപയോഗിച്ച് ചുമരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാറാലയും മറ്റും എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Banana Leaf Tips Credit : Simple tips easy life

You might also like