അമ്പമ്പോ! തുണി വാങ്ങുമ്പോൾ കിട്ടുന്ന ഫോം ഷീറ്റ് കളയാൻ വരട്ടെ! ഇതൊന്ന് കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്!! | Cloth Foam Sheet Tips
Cloth Foam Sheet Tips
Cloth Foam Sheet Tips : കടകളിൽ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങുമ്പോൾ മിക്കപ്പോഴും അതിനകത്ത് ഫോം ഷീറ്റുകൾ വയ്ക്കാറുണ്ട്. തുണികൾ കൃത്യമായ ഷേപ്പിൽ നിൽക്കുന്നതിനു വേണ്ടിയാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ഫോം ഷീറ്റുകൾ വെറുതെ കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. എന്നാൽ അതിനു പകരമായി ഫോം ഷീറ്റുകൾ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ
എങ്ങനെ ബാഗുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബാഗ് തയ്യാറാക്കാനായി ആദ്യം തന്നെ ഫോം ഷീറ്റിന്റെ അളവ് എത്രയാണെന്ന് അളന്ന് എടുക്കുക. ഏകദേശം 24 ഇഞ്ച് അളവിലുള്ള ഫോം ഷീറ്റാണ് ഉപയോഗിക്കുന്നത് എങ്കിൽ അതേ അളവിൽ തന്നെ രണ്ട് തുണികൾ കൂടി മുറിച്ചെടുത്ത് മാറ്റിവയ്ക്കുക. ഫോം സീറ്റിന്റെ താഴെയായി ആദ്യത്തെ ലയർ തുണി സെറ്റ് ചെയ്തു കൊടുക്കാം. അതുപോലെ വീണ്ടും മുകളിൽ
രണ്ടാമത്തെ ലയർ തുണി കൂടി സെറ്റ് ചെയ്തു കൊടുക്കണം. ശേഷം സെറ്റ് ചെയ്തു വെച്ച തുണിയുടെ അറ്റത്ത് ഒന്നര ഇഞ്ച് വലിപ്പത്തിൽ നാല് ഭാഗവും വരച്ച് മുറിച്ചെടുക്കുക. ഏകദേശം ബോക്സ് രൂപത്തിലാണ് നാലു ഭാഗവും കട്ട് ചെയ്തെടുത്ത് മാറ്റേണ്ടത്. അതിന് ശേഷം ഒരു ബാഗിന്റെ രൂപത്തിൽ ഫോം ഷീറ്റും, തുണിയും സ്റ്റിച്ച് ചെയ്തെടുക്കുക. തയ്ച്ചു വച്ച ബാഗിന്റെ രണ്ടുവശത്തും സിബ്ബ് സ്റ്റിച്ച് ചെയ്തു പിടിപ്പിക്കുക. സിബിന്റെ ലോക്ക് കൂടി സെറ്റ് ചെയ്ത് എടുക്കണം.
ശേഷം ബാഗ് പിടിക്കാൻ ആവശ്യമായ വള്ളി കൂടി ആവശ്യാനുസരണം കട്ട് ചെയ്തെടുത്ത് ബാഗിലേക്ക് അറ്റാച്ച് ചെയ്തു കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ വെറുതെ കളയുന്ന ഫോം ഷീറ്റുകൾ ഉപയോഗപ്പെടുത്തി മനോഹരമായ ബാഗുകൾ വീട്ടിൽ തന്നെ നിർമ്മിച്ചു കൊടുക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ബാഗ് ഉണ്ടാക്കി നോക്കൂ. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Cloth Foam Sheet Tips Credit : Rajis Sew Simply