മൈദ കൊണ്ട് കിടിലൻ നാലുമണി പലഹാരം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ചായ തിളക്കുമ്പോഴേക്കും കടി റെഡി!! | Sweet Biscuit Recipe
Sweet Biscuit Recipe
Sweet Biscuit Recipe : നാലു മണിക്ക് ചായക്കൊപ്പം കഴിക്കാൻ നല്ലൊരു പലഹാരം ആവശ്യമായ കാര്യമാണ്. ദിവസവും വിവിധ തരം പലഹാരങ്ങൾ ഉണ്ടാക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ് പഞ്ചസാര ഇട്ട് കൊടുക്കാം. ശേഷം അഞ്ച് ഏലക്കായ തൊലി കളഞ്ഞതും കൂടി ചേർത്ത് ഇതെല്ലാം കൂടെ നന്നായി പൊടിച്ചെടുക്കണം.
- മൈദ – 300 ഗ്രാം
- പഞ്ചസാര – 1/2 കപ്പ്
- ഉപ്പ് – ഒരു പിഞ്ച്
- നെയ്യ് – 6 ടേബിൾ സ്പൂൺ
- പാൽ – 1/4 കപ്പ്
- ബേക്കിങ് സോഡ – ഒരു പിഞ്ച്
- ഓയിൽ – ആവശ്യത്തിന്
- ഏലക്കായ – 5 എണ്ണം
ഒരു ബൗൾ എടുത്ത് അതിലേക്ക് പഞ്ചസാര പൊടിച്ചതും ഒരു പിഞ്ച് ഉപ്പും കൂടെ ചേർത്ത് കൊടുക്കാം. ഇതിലേക്ക് ആറ് ടേബിൾ സ്പൂൺ മെൽറ്റഡ് നെയ്യ് ചേർത്ത് കൊടുക്കണം. ഇളം ചൂടോടു കൂടി നെയ്യും കാൽ കപ്പ് ഇളം ചൂടുള്ള പാൽ കൂടി ചേർത്ത് കൊടുക്കണം. ശേഷം ഒരു പിഞ്ച് ബേക്കിംഗ് സോഡ കൂടി ചേർത്ത് ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്ത് കൊടുക്കാം. ഈ മിക്സിലേക്ക് 300 ഗ്രാം മൈദ ചേർത്ത ശേഷം ഇത് നന്നായി കുഴച്ചെടുക്കണം. ഇത് കുഴച്ചെടുത്തതിന് ശേഷം 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ റസ്റ്റ് ചെയ്യാനായി വയ്ക്കാം. ഒരു മണിക്കൂറിന് ശേഷം വീണ്ടും നല്ലപോലെ കുഴച്ചെടുക്കണം.
കുഴച്ചെടുത്ത മാവിനെ രണ്ട് ഭാഗമാക്കി മാറ്റം. ഇനി അതിൽ ഒന്ന് എടുത്ത് കുറച്ച് കട്ടിയിൽ നന്നായി പരത്തിയെടുക്കണം. ശേഷം ഇത് ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കാം. ബാക്കിയുള്ള മാവും അതുപോലെ ചെയ്തെടുക്കണം. ഒരു പാൻ എടുത്ത് ഓയിൽ ചേർത്ത് ചൂടായി വരുമ്പോൾ കഷ്ണങ്ങൾ ആക്കി വെച്ച മാവ് ചേർത്ത് കൊടുക്കാം. തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്തെടുത്ത് ലൈറ്റ് ബ്രൗൺ കളർ ആയി വരുമ്പോൾ കോരിയെടുക്കാം. സ്വാദിഷ്ടമായ നാലുമണി പലഹാരം തയ്യാർ. ഇനി നിങ്ങളും തയ്യാറാക്കി നോക്കൂ… ഈ സ്വാദിഷ്ടമായ നാലുമണി പലഹാരം. Sweet Biscuit Recipe Credit : Cookhouse Magic