ഒന്നാം വിവാഹ വാര്‍ഷികത്തിൽ മൃദുലയ്ക്ക് ഞെട്ടിക്കുന്ന സർപ്രൈസ് സമ്മാനവുമായി യുവ.!! | Yuva Krishna and Mridhula Vijai first wedding anniversary celebration

Yuva Krishna and Mridhula Vijai first wedding anniversary celebration : “സമ്മാനം അത് എന്താണ് എന്നതിലല്ല, അത് ആര് തന്നു എന്നതാണ് സന്തോഷത്തിന് അടിസ്ഥാനം”… നടി മൃദുല വിജയ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ച വാചകമാണിത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മൃദുല. ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്ന അഭിനേത്രി തന്നെ മൃദുല വിജയ്.

നടൻ യുവ കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹവും സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഒരു വാർത്ത തന്നെയായിരുന്നു. വളരെ സന്തോഷകരമായ ഒരു ദാമ്പത്യമാണ് ഇവരുടേത്. വിവാഹത്തിന് മുൻപും ശേഷവുമുള്ള വിശേഷങ്ങൾ ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹവാർഷികത്തിൽ പുതിയ വിശേഷങ്ങൾ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് താരങ്ങൾ. യുവ തനിക്ക് തന്ന സമ്മാനവും അതിൽ

Yuva Krishna and Mridhula Vijai

താനനുഭവിക്കുന്ന സന്തോഷവും ചിത്രങ്ങളിലൂടെ കാണിച്ചിരിക്കുകയാണ് മൃദുല. താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു. 2021 ജൂലൈ 8ന് യുവയും മൃദുലയും വിവാഹിതരായത്. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. മൃദുലയുടെ കാല്പാദങ്ങളിൽ യുവ കൊലുസ് കെട്ടുന്നതും ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുന്നതുമെല്ലാം

സോഷ്യൽ മീഡിയ ആരാധകർക്ക് ആഘോഷമായി മാറിക്കഴിഞ്ഞു. ഒട്ടേറെ താരങ്ങൾ ഇവർക്ക് ആശംസകൾ നേർന്ന് കമ്മന്റുകൾ ചെയ്തിട്ടുണ്ട്. ഇവരുടെ പ്രണയം ആരാധകരെ ഏറെ ആകർഷിച്ച ഒന്ന് തന്നെയാണ്. നടി രേഖ രതീഷ് വഴിയാണ് ഇവർ ഒന്നിച്ചത്. യുവ ഇപ്പോഴും മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ അഭിനയിക്കുന്നുണ്ട്. സൂര്യ ടീവിയിലെ സുന്ദരി എന്ന സീരിയലിലെ നായകനും യുവ തന്നെയാണ്. ഒട്ടേറെ പെൺ ആരാധകരുള്ള ഒരു യുവനടൻ കൂടിയാണ് യുവ കൃഷ്ണ.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Yuva Krishna (@yuvakrishna_official)

You might also like