സതീശേട്ടൻ രേവതിയെ ശരിക്കും കെട്ടി ഗയ്‌സ്; അത്യാഢംബര പ്രൗഢിയിൽ ജിസ്മ വിമൽ വിവാഹം; ചിത്രങ്ങൾ വൈറൽ!! | youtube vloggers Jisma Vimal marriage latest malayalam

കോഴിക്കോട് : അഭിനേതാക്കളായ ജിസ്മ ജിജിയും വിമലും സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താര ജോഡികളാണ്. ഇരുവരും ഒരുപാട് നാളുകളായി പ്രണയത്തിലാണ്. അടുത്തിടെ ഇവരുടെ ആദ്യം ജോലി പിന്നെ കല്യാണം എന്ന വെബ് സീരിസ് വൈറലായിരുന്നു. ഇരുവരും സീരിസിൽ അഭിനയിച്ചത് രേവതി, സതീഷ് എന്നീ കഥാപാത്രങ്ങളായാണ്. ആ വെബ് സീരിസ് പ്രേക്ഷകരിലേക്ക് എത്തിയത് ഇവരുടെ തന്നെ യുട്യൂബ് ചാനൽ വഴിയാണ്.

ഇപ്പോൾ ജിസ്മയും വിമലും വിവാഹിതരായിരിക്കുകയാണ്. ഇരുവരും തന്നെയാണ് സോഷ്യൽമീഡിയ വഴി ചിത്രങ്ങൾ പങ്കുവെച്ച് വിവാഹം കഴിഞ്ഞ വിവരം പ്രേക്ഷകരെ അറിയിച്ചത്. ഇരുവരുടേയും വിവാഹം നടന്നത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങിലാണ്. ഇരുവരും വിവാഹ തിയ്യതിയൊന്നും പുറത്തു വിട്ടിരുന്നില്ല. അതിനാൽ തന്നെ വിവാഹ ചിത്രങ്ങൾ‌ പ്രേക്ഷകർക്കും വലിയ സർപ്രൈസായിരുന്നു. ഇരുവരുടേയും വിവാ​ഹം നടന്നത്

youtube vloggers Jisma Vimal marriage latest malayalam

നാലുകെട്ട് പോലുള്ള ഒരു തറവാട് വീട്ടിലാണ്. വിമലിന്റെ വിവാഹ വേഷം ഇളം റോസ് നിറത്തിലുള്ള കസവ് മുണ്ടും ക്രീം നിറത്തിലുള്ള ഷർട്ടുമായിരുന്നു. ക്രീ നിറത്തിലുള്ള ബ്രൈഡൽ‌ സാരിയും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമായിരുന്നു ജിസ്മ ധരിച്ചത്വളരെ സിപിംൾ ലുക്കായിരുന്നു ഇവർ എത്തിയത്. വളരെ അടിപൊളിയാണ് ഇരുവരുടേയും വിവാഹ ചിത്രങ്ങൾ. ‘ക്യൂ‌ട്ടസ്റ്റ് റോയൽ കപ്പിൾ, സതീശന്റേയും രേവതിയുടേയും കല്യാണം കഴിഞ്ഞെ, ഒറിജിനൽ തന്നെ ആണെല്ലോ അല്ലേ…, കൂടാതെ സതീശനും രേവതിയും കെട്ടിയപ്പോ ഇവർക്ക് അസൂയ ആയതാ എന്നൊരു കരക്കമ്പി പരന്നിട്ടുണ്ട്.

നേരാണോ ആവോ.’ അങ്ങനെ കല്യാണം കഴിഞ്ഞു, അങ്ങനെ അവർ ഒന്നിക്കുകയാണ്. ജീവിതത്തിലെ സതീഷേട്ടനും രേവതിയും, അപ്പൊ ഇതുവരെ കല്യാണം കഴിഞ്ഞില്ലായിരുന്നോ’ എന്നു തുടങ്ങി നിരവധി കമന്റുകളാണ് ഇരുവരുടേയും വിവാഹ​ ചിത്രങ്ങൾ പുറത്തുവന്നതോടെ ശ്രദ്ധ നേടുന്നത്. സൂര്യ ടിവിയിൽ ആങ്കറിങിനായി എത്തിയപ്പോഴാണ് ആദ്യം കണ്ടതെന്നും പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നുവെന്നും ഇരുവരും അഭിമുഖങ്ങളിൽ പറഞ്ഞു. ഇരുവരും കണ്ടുമുട്ടിയത് 2020 ലാണ്. സൂര്യ മ്യൂസിക്കിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച നടന്നത്. Story highlight : youtube vloggers Jisma Vimal marriage latest malayalam

Rate this post
You might also like