അതിശക്തനായ വില്ലനുള്ള തകർപ്പൻ ഹൊറർ ത്രില്ലർ, ഓസ്ട്രേലിയയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ വരച്ചു കാണിക്കുന്ന സിനിമ!! | Wolf Creek 2 Movie

Wolf Creek 2 Movie : ‘ ഓരോ വർഷവും മുപ്പതിനായിരത്തിൽ പരം ആളുകളെയാണ് ഓസ്ട്രേലിയയിൽ കാണാതാവുന്നത്. അതിൽ 90% ആളുകളും ഒരു മാസത്തിനുള്ളിൽ കണ്ടെടുക്കപ്പെടുമ്പോൾ ബാക്കിയുള്ളവർ അപ്രത്യക്ഷരാവുകയാണ് ചെയ്യാറുള്ളത് ‘. സിനിമയുടെ തുടക്കത്തിൽ എഴുതികാണിക്കുന്ന ഒന്നാണിത്. കൂടെ മറ്റൊന്ന് കൂടിയുണ്ട്. സിനിമ നിർമിച്ചിരിക്കുന്നത് യഥാർത്ഥസംഭവങ്ങളെ ആസ്പദമാക്കിയാണ്. സിനിമ കണ്ടുകഴിയുമ്പോൾ ഇത് വിശ്വസിക്കാൻ നിങ്ങൾക്ക് തീർച്ചയായും ബുദ്ധിമുട്ട് അനുഭവപ്പെടും. Wolf Creek 2 (English, 2013)

Wolf Creek 2

ഓസ്‌ട്രേലിയയിലെ വോൾഫ് ക്രീക് ഏരിയ. നാഷണൽ പാർക്കുകൾ സ്ഥിതി ചെയ്യുന്ന വിജനമായ സ്ഥലം. അപൂർവമായി മാത്രമേ അവിടെ വാഹനങ്ങൾ കാണപ്പെടാറുള്ളൂ. പക്ഷെ അവിടേക്ക് വിദേശികളായ വിനോദസഞ്ചാരികൾ എത്തുമായിരുന്നു. അങ്ങനെ നായകനായ പോൾ അവിടെ എത്തപ്പെടുന്നു. പക്ഷെ ആക്ര മിക്കപ്പെട്ട ഒരു പെ ൺകുട്ടി തന്റെ വാഹനത്തിന്റെ മുന്നിലേക്കെത്തുന്നതോടെ പോളിന്റെ ജീവിതവും മാറിമറിയുന്നു.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

2013-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ത്രില്ലെർ ചിത്രമാണ് വോൾഫ് ക്രീക് 2. ശക്തനായ വില്ലന്റെ സാന്നിധ്യമാണ് സിനിമയുടെ നട്ടെല്ല്. വില്ലൻ വേഷം ചെയ്ത ജോൺ ജറാട്ട് മികച്ച രീതിയിൽ തന്നെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മറ്റൊരു കാര്യം സിനിമാറ്റോഗ്രഫിയാണ്. മികച്ചു നിന്നു എന്ന് പറയാം. മാരക വയല ൻസുകളാൽ സമ്പുഷ്ടമാണ് ചിത്രം. ചിത്രത്തിലുടനീളം രക്തം ചിന്തുന്ന, അറപ്പുളവാക്കുന്ന രംഗങ്ങളാണ്. ഹൊറർ ത്രില്ലറിനോട് നീതി പുലർത്താൻ ചിത്രത്തിനായി എന്ന് വേണം വിലയിരുത്താൻ.

Wolf Creek 2

വയലൻസ് ചിത്രങ്ങൾ കണ്ടു ദഹിക്കാത്തവർ ഈ സിനിമയിൽ നിന്നും ഒരല്പം അകലം പാലിക്കുന്നത് നല്ലത്. പക്ഷെ നന്നായി ഭയപ്പെടുത്താനും മറ്റൊരു തലത്തിലുള്ള വ്യത്യസ്തമായ അനുഭവം സമ്മാനിക്കാനും ഈയൊരു ഹൊറർ ത്രില്ലർ സിനിമക്ക് സാധിക്കുന്നു.

You might also like