2 സ്പൂൺ ഗോതമ്പു പൊടി ഇതുപോലെ സ്റ്റീൽ ഗ്ലാസിൽ ഇട്ടാൽ കാണു അത്ഭുതം 😳👌 കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.!! 😍👌

2 സ്പൂൺ ഗോതമ്പു പൊടി ഇതുപോലെ സ്റ്റീൽ ഗ്ലാസിൽ ഇട്ടാൽ കാണു അത്ഭുതം. കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഗോതമ്പ് പൊടി ഉപയോഗിച്ച് സ്റ്റീൽ ഗ്ലാസിൽ ഒരു കിടിലൻ ഐറ്റമാണ്. അതിനായി ഒഎസ് ബൗളിലേക്ക് ഒരു 6 spn ഗോതമ്പ് പൊടി എടുക്കുക. എന്നിട്ട് അതിലേക്ക് 4 tsp പഞ്ചസാര മിക്സിയിൽ പൊടിച്ചെടുത്തത് ചേർക്കുക. അതിനുശേഷം ഇതിലേക്ക് 1 നുള്ള് ഉപ്പ്, 1 നുള്ള് ബേക്കിംഗ് പൗഡർ,

1 നുള്ള് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്തെടുക്കുക. പറ്റുമെങ്കിൽ ഇതെല്ലാം കൂടി മിക്സിയുടെ ജാറിലേക്കിട്ട് ഒന്ന് കറക്കിയെടുത്താലും മതിയാകും. അതിനുശേഷം ഇതിലേക്ക് 2 spn തൈര്, കുറച്ച് വാനില എസൻസ് അല്ലെങ്കിൽ ഏലക്കായ പൊടി, 3 spn സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് സ്പൂൺ കൊണ്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. നന്നായി മിക്സ് ആയശേഷം ഇതിലേക്ക് കുറച്ച് പാൽ കുറേശെ ആയി

ഒഴിച്ച് കൊടുത്ത് എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്‌തെടുക്കുക. പാലിനു പകരം വെള്ളവും പാൽപ്പൊടിയും മതിയാകും. പഴംപൊരിയുടെ മാവിനേക്കാൾ കുറച്ചു കട്ടി കൂടിയ രീതിയിലാണ് ഇവിടെ നമ്മൾ ഈ ബാറ്റർ തയ്യാറാക്കി എടുക്കുന്നത്. അതിനുശേഷം തയ്യാറാക്കിയിരിക്കുന്ന മാവ് സ്റ്റീൽ ഗ്ലാസിൽ നിറച്ചു കൊടുക്കാവുന്നതാണ്. സ്റ്റീൽ ഗ്ലാസിൽ കുറച്ച് ബട്ടറോ, നെയ്യോ, സൺഫ്ലവർ ഓയിലോ പുരട്ടിയിട്ടു വേണം ബാറ്റർ ഗ്ലാസിലേക്ക് നമ്മൾ ഒഴിച്ച്

കൊടുക്കുവാനായിട്ട്. ശേഷം നമുക്കിത് ആവിയിൽ വേവിച്ചെടുക്കണം. അതിനായി ഒരു ഇഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ബാറ്റർ ഒഴിച്ചിരിക്കുന്ന ഗ്ലാസ് ഇറക്കി വെക്കുകയോ അല്ലെങ്കിൽ ഇഡലി തട്ടിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുകയോ ചെയ്യുക. അങ്ങിനെ ഗോതമ്പ് പൊടി കൊണ്ട് നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയിട്ടുള്ള കേക്ക് റെഡിയായിട്ടുണ്ട്. Video credit: Grandmother Tips

Rate this post
You might also like