WhatsApp : വാട്സ്ആപ്പ് വോയ്‌സ് മെസേജിൽ പുതിയ അപ്ഡേറ്റ് എത്തി; വാട്സ്ആപ്പ് വോയ്‌സ് മെസേജ് പ്രിവ്യൂ.!! | Whatsapp New Update

ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ മുൻനിരയിൽ നിൽക്കുന്ന വാട്സ്ആപ്പിൽ ഇതാ പുതിയ അപ്ഡേറ്റ്. ഇറങ്ങിയ കാലം മുതൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചുവരുന്ന വാട്സ്ആപ്പ് ഇന്നും മുൻനിരയിൽ തന്നെയാണ്. എല്ലാവർക്കും ഉപയോഗിക്കാൻ തരത്തിലുള്ള ഫീച്ചറുകളും ഏവരെയും ആകർഷിക്കുന്ന യൂസർ ഇന്റർഫേസും വാട്സ്ആപ്പിന്റെ എടുത്തു പറയേണ്ട മേന്മ തന്നെയാണ്. വാട്സ്ആപ്പ് വോയ്‌സ് മെസേജുകൾ എല്ലാവരും ഉപയോഗിക്കുന്ന നല്ല ഒരു ഫീച്ചറാണ്.

Whatsapp New Update

ടൈപ്പ് ചെയ്യാൻ മടിയുള്ളവർക്കും, ടൈപ്പ് ചെയ്യാൻ അറിയാത്ത കുട്ടികൾക്കും ഇത് ഏറെ ഉപയോഗപ്രദമാണ്. പ്രേത്യേഗിച്ചും ഓൺലൈൻ ക്ലാസുകൾ, പഠിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ എല്ലാം ഉപയോഗിക്കുന്ന ഈ സാഹചര്യത്തിൽ വോയിസ് മെസ്സേജ് എന്ന ഫീച്ചർ വളരെ മുന്നിട്ടു നിൽക്കുന്നു. ടൈപ്പ് ചെയ്യുന്നതിന് പകരം വോയിസ് റെക്കോർഡ് ചെയ്ത് അയക്കുകയേ വേണ്ടു. ടൈപ്പ് ചെയ്യാൻ അറിയാത്ത ചെറിയ കുട്ടികൾക്ക് ഈ ഫീച്ചർ ഏറെ ഗുണപ്രദമാണ്.

മാത്രവുമല്ല വോയ്‌സ് മെസേജുകൾക്ക് സമയ ലിമിറ്റ് ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്. വോയിസ് മെസ്സേജ് അയച്ചു കഴിഞ്ഞാൽ അത് ആർക്കാണോ അയച്ചത് അവരുടെ ഫോണിൽ മെസ്സേജ് എത്തിയ സമയവും, അവർ നമ്മുടെ വോയിസ് മെസ്സേജ് കണ്ട സമയവും കൂടാതെ അവർ ആ വോയിസ് പ്ലേ ചെയ്‌ത്‌ കേട്ട സമയവും നമ്മുക്ക് അറിയാനാകും. വാട്സ്ആപ്പ് വോയിസ് മെസ്സേജിൽ ഈ അടുത്തായി വന്ന ഒരു അപ്ഡേറ്റ് ആണ് പ്ലേബാക്ക് സ്പീഡ് നമ്മുക്ക്

ക്രമീകരിക്കാനുള്ള സംവിധാനം. വോയിസ് മെസ്സേജുകൾ നോർമൽ സ്പീഡിലും കൂടാതെ രണ്ട് രീതിയിൽ കൂടെ കേൾക്കാൻ സാധിക്കുന്നതായിരുന്നു ഇത്. ഇപ്പോൾ ഇതാ പുതിയൊരു ഫീച്ചർ കൂടി വാട്സ്ആപ്പ് വോയിസ് മെസേജിൽ വന്നിരിക്കുന്നു. വോയിസ് മെസ്സേജ് അയച്ച് കഴിഞ്ഞാൽ അത് കേട്ടുനോക്കുന്നവരാകും കൂടുതൽ ആളുകളും. ഇത്തരം ആളുകൾക്ക് ഈ ഫീച്ചർ ഗുണകരമായിരിക്കും. വോയിസ് മെസേജ് പ്രിവ്യു എന്നതാണ് വാട്സ്ആപ്പിന്റെ ഈ പുതിയ

ഫീച്ചറിന്റെ പേര്. സംഭവം എന്തെന്നാൽ വോയിസ് മെസ്സേജ് അയക്കുന്നതിനു മുമ്പ് വോയ്‌സ് മെസേജുകൾ കേൾക്കാൻ സഹായിക്കുന്നതാണ്. വാട്സ്ആപ്പിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ട്വിറ്റർ ഹാൻഡിൽ ആണ് ഈ അപ്‌ഡേഷൻ വെളിപ്പെടുത്തിയത്. ടെസ്റ്റിങിന് ശേഷം എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ‘വോയ്‌സ് മെസേജ് പ്രിവ്യൂ’ ഫീച്ചർ ലഭ്യമായിരിക്കും. നിങ്ങളുടെ പഴയ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുകയാണെങ്കിൽ ഈ ഫീച്ചർ നിങ്ങൾക്കും ലഭ്യമാകും.

16342943423934
You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe