Whatsapp New Features : കൂടുതൽ ഇന്ത്യൻ ഉപയോക്താക്കളെ തങ്ങളുടെ പേയ്മെന്റ് സേവനത്തിലേക്ക് ആകർഷിക്കുന്നതിനായി വാട്ട്സ്ആപ്പ് റിവാർഡുകൾ നൽകാൻ ഒരുങ്ങുന്നു. ഗൂഗിൾ ഉൾപ്പെടെയുള്ള എതിരാളികളുമായി മത്സരിക്കാൻ ആഴ്ചകൾക്കുള്ളിൽ തന്നെ വാട്ട്സ്ആപ്പ് പുതിയ ഫീച്ചർ പുറത്തിറക്കാൻ തയ്യാറെടുക്കുന്നു. വാട്ട്സ്ആപ്പ് പേയ്മെന്റ് ഫീച്ചർ ഉപയോഗിച്ച് മർച്ചന്റ് പേയ്മെന്റുകൾ നടത്താൻ ഉപയോക്താക്കളെ പ്രോത്സാ ഹിപ്പിക്കുന്ന തിന്റെ ഭാഗമായിയാണ് വാട്ട്സ്ആപ്പ് റിവാർഡുകൾ പരീക്ഷിക്കുന്നത്.
ഇന്ത്യയിലെ 100 ദശലക്ഷം വാട്ട്സ്ആപ്പ് പേയ്മെന്റ് ഉപയോക്താക്കൾക്ക് റെഗുലേറ്ററി അംഗീകാരം നേടി ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ നീക്കം. മൊത്തത്തിൽ അര ബില്യണിലധികം ഉപയോക്താ ക്കളുള്ള ഏറ്റവും വലിയ വിപണിയാണ് വാട്ട്സ്ആപ്പ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വാട്ട്സ്ആപ്പ് തങ്ങളുടെ പേയ്മെന്റ് സേവനത്തിൽ ഉപയോക്താക്കൾ നടത്തുന്ന കൈമാറ്റങ്ങൾക്കായി 33 രൂപ ($0.40) വരെയുള്ള ക്യാഷ്ബാക്ക് ഓഫർ മെയ് അവസാനത്തിന് മുമ്പ് അവതരിപ്പിക്കും.
തുടക്കത്തിൽ, ക്യാഷ്ബാക്ക് ഓഫർ കോൺടാക്റ്റുകളിൽ ഉള്ള ആളുകൾക്ക് വാട്ട്സ്ആപ്പ് മെസഞ്ചർ ആപ്പിൽ നിന്ന് പരസ്പരം ഫണ്ടുകൾ അയയ്ക്കുന്നതിനാവും ലഭ്യമാവുക. മൂന്ന് ഇടപാടുകൾ നടത്തുമ്പോഴാണ് പ്രോത്സാഹനമായി ക്യാഷ്ബാക്ക് ലഭിക്കുക എന്നാണ് വാട്ട്സ്ആപ്പ് ന്യൂസുകളുമായി ബന്ധപ്പെട്ട ഒരു സോഴ്സ് വെളിപ്പെടു ത്തുന്നത്. വാട്ട്സ്ആപ്പ് ക്യാഷ്ബാക്ക് തുക വളരെ കുറവാണെന്ന് തോന്നുമെങ്കിലും, ഉപയോക്താ ക്കൾ വാട്ട്സ്ആപ്പ് പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഈ റിവാർഡുകൾ
ധാരാളമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂടാതെ, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേ റ്ററായ റിലയൻസ് ജിയോയ്ക്കായി മൊബൈൽ പേയ്മെന്റുകൾ നടത്തുന്നവർക്കും ഇത്തരം ആനുകൂല്യങ്ങൾ പരീക്ഷിക്കാൻ വാട്ട്സ്ആപ്പ് ആഗ്രഹിക്കു ന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. വാട്ട്സ്ആപ്പിന്റെ പങ്കാളിയാണ് റിലയൻസ്, അതിന്റെ മാതൃസ്ഥാപനമായ മെറ്റാ പ്ലാറ്റ്ഫോംസ് ഇൻക് എഫ്ബിഒ 2020-ൽ ഇന്ത്യൻ സ്ഥാപന ത്തിന്റെ ഡിജിറ്റൽ വിഭാഗത്തിൽ 5.7 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. Whatsapp New Features..