WhatsApp : വാട്ട്സ്ആപ്പിൽ വീണ്ടും പുത്തൻ അപ്ഡേറ്റ്; ഇനി എല്ലാം ഗ്രൂപ്പ് അഡ്മിന്മാർ തീരുമാനിക്കും.. | Whatsapp new Update for Admin | WhatsApp group admins to delete messages for everyone

വാട്ട്സ്ആപ്പിന്റെ 2.22.1.1 അപ്ഡേറ്റിലാണ് ഈ ഒരു ഫീച്ചർ വന്നിട്ടുള്ളത്. സംഭവം എന്താണെന്നുവെച്ചാൽ ഗ്രൂപ്പ് മെസേജുകള്‍ ഡിലീറ്റ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിന്‍മാർക്ക് സാധിക്കുന്നതാണ്. അത്തരത്തിൽ ഡിലീറ്റ് ചെയ്യപ്പെടുമ്പോള്‍ ‘അത് ഒരു അഡ്മിന്‍ നീക്കം ചെയ്തു’ എന്നാണ് കാണുക. ഈ ഫീച്ചർ ഗുണം ചെയ്യുന്നത് ഗ്രൂപ്പ് അഡ്മിന്മാർക്കാണ്. ഒരു ഗ്രൂപ്പിലെ എല്ലാ മെസ്സേജുകളും ഇത്തരത്തിൽ അഡ്‌മിന്മാർക്ക് ഡിലീറ്റ് ചെയ്യാനുള്ള അനുവാദം ഉണ്ടായിരിക്കും.

ഗ്രൂപ്പിലെ മെസ്സേജുകൾ സൂക്ഷിക്കണോ ഡിലീറ്റ് ചെയ്യാണോ എന്ന് ഇനി അഡ്മിന്മാർ തീരുമാനിക്കും. ഒരു ഗ്രൂപ്പില്‍ എത്ര അഡ്മിന്‍മാര്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും മെസ്സേജുകൾ ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. എങ്കിലും ഈ ഫീച്ചര്‍ ബീറ്റാ ടെസ്റ്ററുകള്‍ക്കായി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. ഇനി ഗ്രൂപ്പുകളിലെ തർക്കങ്ങളോ അശ്ലീലമോ എന്ത് തന്നെ ആയാലും ആ മെസ്സേജുകൾ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് സാധിക്കും. കൂടാതെ ഡിലീറ്റ് മെസേജ് ഫീച്ചറിന്റെ സമയപരിധി

admins to delete messages

നീട്ടുമെന്നുള്ള വാർത്തകളും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാട്ട്സ്ആപ്പ് പറഞ്ഞിരുന്നു. ഇപ്പോൾ മെസ്സേജ് അയച്ചതിനുശേഷം ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്‍ന്റുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമേ ഉള്ളു. ഇനി അത് മെസ്സേജ് അയച്ച് ഏഴ് ദിവസത്തിന് ശേഷം വരെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും എന്നാണ് പറയുന്നത്. ഡിലീറ്റ് മെസ്സേജ് സമയപരിധി 7 ദിവസവും 8 മിനിറ്റുമായി മാറ്റാന്‍ ആലോചിക്കുന്നതായി വാബ്ടൈന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe