ആന്റിഓക്സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുള്ള തേൻ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു
ആന്റിബയോട്ടിക്, ആന്റി ഓക്സിഡന്റ് ഗുണങ്ങളും തേനില്‍ ധാരാളമായി കണ്ടുവരുന്നു.
അസംസ്കൃതമായ തേനിലെ പോഷകഗുണങ്ങളെല്ലാം നമ്മുടെ ശരീരത്തിൽ പരിപൂർണ്ണ ആരോഗ്യസ്ഥിതി നിലനിർത്താനുള്ള കഴിവുണ്ട്
ചുമയ്ക്ക് കാരണമാകുന്ന ബാക്ടീരിയ അണുബാധയെ ചെറുക്കാൻ തേനിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും
ശരീരത്തില്‍ നിന്ന് കഫം, വിഷം എന്നിവ പുറന്തള്ളാനും ഹിക്കപ്പ്സ് (ഡയഫ്രം ചുരുങ്ങല്‍) പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും തേൻ ഉത്തമമാണ്
തലച്ചോറിനുള്ളിലെ സെല്ലുലാർ കേടുപാടുകൾ തടയുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ മധുരമുള്ള തേനിൽ ഉണ്ട്
ചർമ്മത്തിലെ പൊള്ളൽ, അണുബാധ, ശസ്ത്രക്രിയ മൂലമുണ്ടാകുന്ന മുറിവുകൾ എന്നിവ സുഖപ്പെടുത്താൻ തേനിന് കഴിയും