തക്കാളിയിലെ ലൈക്കോപീൻ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കും.
ഒരു തക്കാളി ദൈനംദിന ആവശ്യത്തിനുള്ള വിറ്റാമിൻ സി അസാധാരണമായ അളവിൽ നൽകുന്നു.
തക്കാളി ജ്യൂസ് രൂപത്തിലാക്കി ചർമ്മത്തിൽ പുരട്ടുന്നത് സൂര്യാഘാതം അകറ്റാൻ സഹായിക്കും.
പുകവലി മൂലം നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാൻ തക്കാളിക്ക് കഴിയും.
ഒരു കപ്പ് അല്ലെങ്കില്‍ 150 ഗ്രാം പാകം ചെന്ന തക്കാളി വിറ്റാമിന്‍ എ, സി, കെ, ഫോലേറ്റ്, പൊട്ടാസ്യം എന്നിവയുടെ സ്രോതസ്സാണ്.
തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്.
രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കൽ, രക്തസമ്മർദ്ദം നിയന്ത്രിക്കുക, വീക്കം കുറയ്ക്കുക എന്നിവയ്ക്ക് തക്കാളി സഹായകമാണ്.
തക്കാളിയിലെ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, കോളിൻ എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ലൈക്കോപീൻ സപ്ലിമെന്റേഷൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.