പിസ്ത കഴിക്കു ഹാപ്പി ആകൂ.. ദിവസവും കഴിക്കാം പിസ്ത !!

തടി കുറയ്ക്കാന്‍ ഇതിലെ ഡയെറ്ററി ഫൈബര്‍ ഏറെ ഗുണം ചെയ്യും.

പിസ്‌തയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ കൂടാന്‍ സഹായിക്കും.

 പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് പിസ്ത.

ഇതിലെ ആര്‍ജിനൈന്‍, വൈറ്റമിന്‍ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

 പ്രമേഹത്തിന് ഇത് ഉത്തമമാണ്. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹത്തിന്. 

ചര്‍മ്മത്തിന്‌ പ്രായം കൂടുന്നത്‌ കുറച്ച്‌ യുവത്വം നിലനിര്‍ത്താന്‍ പിസ്‌തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സഹായിക്കും. 

പ്രോട്ടീന്റെ കലവറയാണ് പിസ്ത. അതിനാല്‍ ഇവ കഴിക്കുന്നത് ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും.