ഓറഞ്ചിലെ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ ബി 6 കൊണ്ട് സമ്പുഷ്ടമായ ഓറഞ്ച് ഹീമോഗ്ലോബിൻ ഉൽപാദനത്തെ സഹായിക്കുന്നു .
ഓറഞ്ചിനേക്കാൾ മൂന്ന് മടങ്ങ് വിറ്റാമിന് സി പ്രദാനം ചെയ്യാൻ ഒരു സ്പൂൺ ഓറഞ്ചിന്റെ തൊലിയ്ക്ക് കഴിയും .
മഗ്നീഷ്യത്തിന്റെ സാന്നിധ്യം മൂലം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ജ്യൂസ് കുടിക്കുന്നത് പഴങ്ങൾ കഴിക്കുന്നതിനേക്കാൾ ആരോഗ്യകരമല്ല. അത് എത്ര പുതുമയുള്ളതാണെങ്കിലും.
ഭക്ഷണം കഴിച്ച ശേഷം പതിവായി ഓറഞ്ച് ഉൾപ്പെടെയുള്ള ഈ പഴങ്ങൾ കഴിച്ചാൽ വയറുവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളും അലർജിയും ഉണ്ടാകാം.
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.