ഇനി പൂരി എണ്ണയിൽ വറുക്കേണ്ട.. തിളച്ച വെള്ളം മതി; വൈറൽ പൂരി ഉണ്ടാക്കാം.. കറി പോലും വേണ്ട.!! | Water poori recipe

എല്ലാവരുടെയും ഇഷ്ടപ്പെട്ട വിഭവങ്ങളിലൊന്നാണ് പൂരി. വളരെ വ്യത്യസ്തമായ ഒരു പൂരിയുടെ റെസിപ്പി യെക്കുറിച്ച് നോക്കാം. സാധാരണയായി പൂരി എണ്ണയിൽ ആണ് വറുത്തെടുക്കുന്നത്. എന്നാൽ ഈ പൂരി വെള്ളത്തിലാണ് വറക്കുന്നത്. ആരും അത്ഭുത പ്പെടേണ്ട ഇതൊരു തമിഴ്നാട് സ്റ്റൈൽ റെസിപ്പി ആണ്. നീർ പൂരി അല്ലെങ്കിൽ വെള്ളത്തിൽ ഉണ്ടാക്കിയെടുക്കുന്ന പൂരി എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ പൂരിയുടെ കൂടെ കറികൾ ഒന്നും വേണ്ട.

ഇതിനായി നാം സാധാരണയായി കുഴച്ചെടുക്കുന്നത് പരുവത്തിൽ പൂരി മാവ് കുഴച്ചെടുക്കുക. ഗോതമ്പു മാവിൽ ശകലം ഉപ്പ് ഇട്ട് കുഴച്ച് എടുക്കുമ്പോൾ സാധാര ണയായി പൂരി ഉണ്ടാക്കുന്നതിൽ നിന്നും ഉപ്പു കുറച്ച് വേണം നീർ പൂരിക്കു വേണ്ടി കുഴയ്ക്കാൻ. ഒരു ബൗളിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും അരക്കപ്പ് ശർക്കര ചീകിയത് എന്നിവ ഇട്ടു കൊടുക്കുക. ഇതിലേക്ക് ഒരു ടേസ്റ്റ്നു വേണ്ടി കുറച്ച് ഏലയ്ക്ക പൊടിച്ചതും കൂടി

Water poori recipe
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ഇളക്കിയെടുക്കുക. അടുത്തതായി പൂരി മാവ് ചെറിയ ചെറിയ ഉരുളകളാക്കി അതിനു ശേഷം പരത്തി എടുക്കുക. കനംകുറഞ്ഞ വട്ടത്തിൽ പരത്തി എടുത്തതിനു ശേഷം മാറ്റിവയ്ക്കുക. അടുത്തതായി ഒരു ചീനച്ചട്ടിയിൽ കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിച്ച് പരത്തി വച്ചിരിക്കുന്ന മാവ് അതിലേ ക്കിടുക. ചെറുതായി കുമിളകൾ പൊങ്ങാൻ തുടങ്ങുമ്പോഴേക്കും തിരിച്ചിടുക.

രണ്ട് സൈഡും നല്ലപോലെ വെന്തു കഴിയുമ്പോൾ പാത്രത്തിലേക്ക് മാറ്റി വെച്ച് അതിനു മുകളിലായി നേരത്തെ തയ്യാറാക്കി മാറ്റിവച്ചിരുന്ന മിക്സ് വിതറി ഇടുക. എന്നിട്ട് നല്ലതു പോലെ ചുരുട്ടിയെടുത്ത് നമുക്ക് കഴിക്കാവുന്നതാണ്. Water poori recipe. Video credit : Tasty Treasures by Rohini

You might also like