വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് ഇങ്ങനെ തുറന്നു വൃത്തിയാക്കൂ! വീട്ടിൽ വാഷിംഗ് മെഷീൻ ഉള്ളവർ തീർച്ചയായും കണ്ടു നോക്കൂ!! | Washing Machine Cleaning Tips
Washing Machine Cleaning Tips
Washing Machine Cleaning Tips : ഇപ്പോൾ വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ വളരെ കുറവായിരിക്കും. എന്നാൽ തുടർച്ചയായുള്ള വാഷിംഗ് മെഷീന്റെ ഉപയോഗം മൂലം അവയിൽ കറയും മറ്റും അടിഞ്ഞിരിക്കാനുള്ള സാധ്യത കൂടുതലാണ്. പലർക്കും വാഷിംഗ് മഷീൻ എങ്ങനെ ക്ലീൻ ചെയ്യണം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
വാഷിംഗ് മെഷീനിൽ ഏറ്റവും കൂടുതൽ സോപ്പുപൊടിയും അഴുക്കും അടിഞ്ഞിരിക്കുന്ന ഒരു ഭാഗമാണ് സോപ്പ് പൊടി ഇടുന്നതിനുള്ള ട്രേ . പലരും കരുതുന്നത് ഈയൊരു ട്രേ കഴുകി വൃത്തിയാക്കി ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ്.കൃത്യമായ ഇടവേളകളിൽ ഈ ട്രേ വൃത്തിയാക്കി കൊടുത്തില്ലെങ്കിൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയുണ്ട്. ടോപ്പ് ലോഡിങ് വാഷിംഗ് മെഷീനുകളിൽ സൈഡ് ഭാഗത്തായാണ് ഈ ഒരു ട്രേ കാണപ്പെടുന്നത്. അത് പതുക്കെ പുറകിലോട്ട് വലിച്ച് പൊക്കി കൊടുത്താൽ പുറത്തേക്ക് എടുത്ത് വൃത്തിയാക്കാനായി സാധിക്കും.
ടോപ്പ് ലോഡിങ് വാഷിംഗ് മെഷീനിൽ വൃത്തിയാക്കി കൊടുക്കേണ്ട മറ്റൊരു ഭാഗമാണ് ലിങ്ക് ഫിൽട്ടർ. ബ്രാൻഡുകൾ മാറുന്നത് അനുസരിച്ച് ഇത് വ്യത്യസ്ത ഭാഗങ്ങളിൽ ആയിരിക്കും ഫിറ്റ് ചെയ്തിട്ടുണ്ടാവുക. എന്നാൽ അരിപ്പയുടെ രൂപത്തിൽ കാണുന്ന ഈ ഒരു ഭാഗം വൃത്തിയാക്കി നൽകേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. അതല്ലെങ്കിൽ കരട് പോലുള്ള സാധനങ്ങൾ അതിൽ പറ്റിപ്പിടിക്കുകയും പിന്നീട് തുണി നല്ല രീതിയിൽ വൃത്തിയാകാതെ കിടക്കുകയും ചെയ്യും.
ഇതേ പ്രാധാന്യത്തോടെ വൃത്തിയാക്കേണ്ട വാഷിങ് മെഷീന്റെ മറ്റൊരു ഭാഗമാണ് വെള്ളം പമ്പ് ചെയ്തു നൽകുന്ന ഭാഗം. നല്ല വെള്ളമല്ല തുണികളിലേക്ക് എത്തുന്നത് എങ്കിൽ തുണികളിൽ കറ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ ഈ പൈപ്പ് അഴിച്ച് ക്ലീൻ ചെയ്ത ശേഷം തിരികെ അതേ രീതിയിൽ ഫിറ്റ് ചെയ്യാനായി ശ്രദ്ധിക്കുക. ടോപ്പ് ലോഡിങ് വാഷിംഗ് മെഷീൻ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Washing Machine Cleaning Tips credit : Home ConnecT