വൃദ്ധി കുട്ടിയും അമ്മയും തകർത്തു! 😍 അമ്മക്കൊപ്പം പുത്തൻ വീഡിയോയുമായി വൃദ്ധി വിശാൽ; ഏറ്റെടുത്ത് ആരാധകർ.!! [വീഡിയോ]

മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വൃദ്ധി കുറച്ച് മാസങ്ങൾക്കു മുന്പാണ് അടിപൊളി നൃത്ത ചുവടുകളുമായി എത്തി മലയാളക്കരയുടെ മൊത്തം മനസ്സ് കീഴടക്കുന്നത്. ഒരൊറ്റ ഡാൻസ് വീഡിയോയിലൂടെ നിരവധി ആരാധകരെ സൃഷ്‌ടിച്ച വൃദ്ധി സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. വേറിട്ട ഫോട്ടോഷൂടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് വൃദ്ധി. ഇപ്പോഴിതാ അമ്മക്കൊപ്പം പുത്തൻ പരസ്യ

ചിത്രവുമായി എത്തിയിരിക്കുകയാണ് വൃദ്ധി മോൾ. ഗർഭിണികൾക്കായുള്ള അമ്മമാർക്കു വേണ്ടി പ്രേത്യേകമുള്ള ഒരു മൊബൈൽ ആപ്ലിക്കേഷന്റെ പരസ്യത്തിലാണ് അമ്മയും കൊച്ചു മിടുക്കി വൃദ്ധിയും ഒരുമിച്ച് എത്തിയിരിക്കുന്നത്. പാലന ന്യൂറോസ്യന്ക് എന്ന ആപ്ലിക്കേഷൻ പരിചയപെടുത്തി കൊണ്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ പരസ്യ ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയതും.

‘ഓരോ അമ്മമാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ഗർഭകാലത്ത് അമ്മമാർ നേരിടുന്ന പ്രയാസങ്ങൾ, വിഷാദങ്ങൾ ഒക്കെ ജനിക്കാൻ പോകുന്ന കുഞ്ഞിനേയും ബാധിക്കും. ഈ പാലന ന്യൂറോസ്യന്ക് അമൃത് ഒരുകുന്ന ഒരു വ്യത്യസ്ത സൗണ്ട് ട്രാക്ക്, ഇത് വെറുമൊരു മ്യൂസിക് തെറാപ്പി അല്ല, മറിച്ച് അനുഭവിച്ചറിയേണ്ട അതിശയമാണ്. കുഞ്ഞിന്റെ ആരോഗ്യകരമായ നില ഉറപ്പാക്കേണ്ടത് ഓരോ അമ്മമാരുടെയും കടമയല്ലേ’

എന്ന സന്ദേശമാണ് വൃദ്ധിയും അമ്മയുമൊത്തുള്ള പരസ്യചിത്രത്തിൽ പറയുന്നത്. തുടക്കത്തിൽ കുറുമ്പിയായും അവസാനം അമ്മയുടെ അടുത്തേക്ക് ചിരിച്ചുകൊണ്ട് ഓടിവന്ന് അമ്മയെ കെട്ടിപ്പിടിക്കുന്ന വൃദ്ധിയെ ആണ് ഇതിൽ കാണാൻ സാധിക്കുന്നത്. ഇതിനു മുൻപും മറ്റ് പരസ്യ ചിത്രങ്ങളിലൂടെ വൃദ്ധി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളതാണ്. ‘കടുവ’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായി വൃദ്ധി വേഷമിടുന്നുണ്ട്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe