ഈ ചെറു പ്രായത്തിൽ തന്നെ വൃദ്ധി മോൾക്ക് വന്നുചേർന്ന സൗഭാഗ്യം കണ്ടോ!! 😍😍 പുതിയ നേട്ടം ആഘോഷമാക്കി വൃദ്ധി കുട്ടി! 😍🔥 [വീഡിയോ]

വളരെ ചെറിയ സമയം കൊണ്ടു തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച കുഞ്ഞു താരമാണ് വൃദ്ധി വിശാൽ. മാസങ്ങൾക്കു മുമ്പ് ഒരു വിവാഹവേളയിൽ ഷൂട്ട് ചെയ്ത ഡാൻസ് വീഡിയോയിലൂടെയാണ് ഈ കുഞ്ഞു താരം വൈറലാകുന്നത്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേളയിലാണ് വൈറലായ ആ ഡാൻസ് വൃദ്ധി മോൾ കളിച്ചത്. പിന്നീട് സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറി ഈ കുഞ്ഞു താരം. നിരവധി ടെലിവിഷൻ

പ്രോഗ്രാമുകളിലൂടെയും ഡാൻസ് വീഡിയോ കളിലൂടെയും വീണ്ടും വൃദ്ധി വിശാൽ ആരാധകർക്ക് മുൻപിലെത്തി. അക്ഷരാർത്ഥത്തിൽ മലയാളികളുടെ മനം കവരുകയായിരുന്നു ഈ കുട്ടിത്താരം. അതിനുള്ള തെളിവാണ് താരം ഇൻസ്റ്റാഗ്രാമിൽ കൈവരിച്ചിരിക്കുന്ന ഈ പുതിയ നേട്ടം. മറ്റൊന്നുമല്ല ഇപ്പോൾ വൃദ്ധി വിശാൽ എന്ന താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റ പേജിലെ ഫോളോവേഴ്സ് 1.1 കടന്നിരിക്കുന്നു. വെറും ആറു മാസങ്ങൾ കൊണ്ടാണ് ഈ നേട്ടം

കൈവരിച്ചിരിക്കുന്നത്. വൃദ്ധിയുടെ അമ്മ ഗായത്രി വിശാലും അച്ഛൻ വിശാൽ കണ്ണനും ആണ് പേജ് മാനേജ് ചെയ്യുന്നത്. മികച്ച നർത്തകർ കൂടിയാണ് വൃദ്ധിയുടെ അച്ഛനും അമ്മയും . മൂവരും ചേർന്നുള്ള ഡാൻസ് റീലുകൾക്ക് ഏറെ പ്രേക്ഷക പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറ്. ഇതിനുപുറമേ വുദ്ധി മോളുടെ കിടിലൻ ഫോട്ടോഷൂട്ടുകളും മറ്റ് വിശേഷങ്ങളും എല്ലാം ഇൻസ്റ്റ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. 1.1 മില്യൺ അടിച്ച സന്തോഷം വൃദ്ധി മോൾ

ആഘോഷം ആക്കിയത് അച്ഛനും അമ്മയ്ക്കും കുഞ്ഞിനും കുട്ടൂസിനും ഒപ്പം ജ്യൂസിയിലെത്തിയാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം കേക്ക് മുറിച്ച് താരം തന്നെ പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ചു. പിന്നെ വയറു നിറയെ ഐസ്ക്രീമും ഫലൂദയും ജ്യൂസും കൂടിച്ചു. വൃദ്ധി മോളുടെ ഇ ക്യൂട്ട് ആഘോഷത്തിന് സ്നേഹ ആശംസകളുമായി നിരവധി ആരാധകരാണ് കമന്റ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ബിഗ് സ്ക്രീനിലും താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.

Rate this post
You might also like