രണ്ട് നായികമാരും നടുക്ക് ഒരു വില്ലത്തിയും…പപ്പിക്കുട്ടിക്കൊപ്പം അടിച്ചുപൊളിച്ച് വൃദ്ധിമോൾ…വൃദ്ധിയുടെ ഏറ്റവും പുതിയ റീൽ വൈറലാകുന്നു

ഒരൊറ്റ ഡാൻസ് കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരെ സൃഷ്‌ടിച്ച ബാലതാരമാണ് വൃദ്ധി വിശാൽ. അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ വൃദ്ധി ചുവടുവച്ചപ്പോൾ മലയാളികളുടെ വാട്സാപ്പ് സ്റ്റാറ്റസ് കോളങ്ങളിലേക്ക് ആ കൊച്ചുമിടുക്കി ഓടിക്കയറുകയായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് വൃദ്ധിയെ മലയാളിപ്രേക്ഷകർ ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് വൃദ്ധിയെ തിരഞ്ഞ ആരാധകർക്ക് താരത്തിന്റെ ഡാൻസ് വിഡിയോകളും ടിക്ടോക്കുമൊക്കെ ഒരു നവ്യാനുഭമായി മാറി. ഇത്ര

ചെറുപ്പത്തിൽ തന്നെ ആരെയും ഞെട്ടിച്ചുകളയുന്ന രീതിയിലുള്ള അതിശയകരമായ ഡാൻസ് പെർഫോമൻസ് കാഴ്ചവെക്കും വഴി മലയാളികളുടെ മനസ്സിൽ അനിഷേധ്യമായ ഒരു സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു ഈ പെൺകുട്ടി. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ഇന്ന് വൃദ്ധിമോൾ. കിട്ടുവിനോടൊപ്പമുള്ള ഒരു ഇൻസ്റ്റാഗ്രാം റീലാണ് ഇപ്പോൾ വൃദ്ധിയുടേതായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കിട്ടുവിനും സനയ്ക്കുമൊപ്പം എന്ന ക്യാപ്ഷ്യനോടെയാണ് റീൽ പങ്കുവെച്ചിരിക്കുന്നത്. നിറവാർന്ന പുഞ്ചിരിയും

തനിമയാർന്ന പ്രകൃതിദൃശ്യങ്ങളും വീഡിയോയെ കൂടുതൽ മനോഹരമാക്കുന്നു. പപ്പിക്കുട്ടിയുടെ പെർഫോമൻസ് എടുത്തുപറയണം. വളരെപ്പെട്ടെന്നാണ് വൃദ്ധിയുടെ ആരാധകർ റീൽ ഏറ്റെടുത്തത്. രണ്ട് നായികമാരും നടുക്ക് ഒരു വില്ലത്തിയും എന്നുതുടങ്ങി രസകരമായ കമന്റുകളും റീലിനു താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പ്രിത്വിരാജിന്റെ മകളായി വേഷമിടുന്നത് വൃദ്ധി വിശാലാണ്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ

വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി വിശാൽ എന്ന വൃദ്ധിമോൾ. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയ കോളങ്ങളിൽ സ്ഥിരം പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയിൽ വൃദ്ധിമോളെ കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. വൃദ്ധിയുടെ പേരിൽ ഫാൻസ്‌ ഗ്രൂപ്പുകൾ പോലും സോഷ്യൽ മീഡിയയിൽ നിലവിലുണ്ട്. നിഷ്കളങ്കമായ ചിരിയും ചടുലമായ നൃത്തചുവടുകളുമാണ് ഈ കൊച്ചുമിടുക്കിക്ക് ഇത്രയും ആരാധകരെ നേടിക്കൊടുത്തത്.

Rate this post
You might also like