വൃദ്ധി കുട്ടി വേറെ ലെവലാ! കുളപ്പുള്ളി ലീല മാറിനിൽക്കും; ചിരി പടർത്തി വൃദ്ധി അമ്മായി വീണ്ടും.. വീഡിയോ വൈറൽ.!! [വീഡിയോ] | vriddhi vishal |vriddhi new reel video | kasthooriman |kollapullileela |childartist |വൃദ്ധി വിശാൽ

തകർപ്പൻ ഡാൻസ് വീഡിയോയിലൂടെ പ്രേക്ഷകരോടെ മനം കവർന്ന കുട്ടി താരമാണ് വൃദ്ധി വിശാൽ. റീൽസിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സമൂഹമാധ്യമങ്ങളിൽ വൃദ്ധി ഏറെ സജീവമാണ്. ഇപ്പോഴിതാ വൃദ്ധിയുടെ പുത്തൻ സീറ്റ് വീഡിയോ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. കസ്തൂ രിമാൻ എന്ന ചിത്രത്തിൽ കുലപ്പുള്ളി ലീല പറയുന്ന ഡയലോഗ് ആണ് വൃദ്ധി ഇപ്പോൽ അവതരിപ്പി ച്ചിരിക്കുന്നത്. സാധാരണയുള്ള ഗെറ്റപ്പിൽ നിന്നും വ്യത്യസ്തമായി പ്രായമായ

vv 3

രീതിയിൽ മേക്കപ്പ് ഒക്കെ ചെയ്താണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. വൃദ്ധിയുടെ മറ്റു വീഡിയോകൾ പോലെ തന്നെ വളരെ വേഗം തന്നെ ഈ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. പല്ലിൽ കറുത്ത പുള്ളിയും, ഒരു മുഷിഞ്ഞ തോർത്തും ധരിച്ച് പ്രായമായ പോലെ ആവാൻ ശ്രമിച്ചിരിക്കുകയാണ് വൃദ്ധി ഈ വീഡിയോയിൽ. വൃദ്ധിയുടെ ആരാധക രൊക്കെ വൃദ്ധിയോടുള്ള സ്നേഹം കമൻറ് ബോക്സിലൂടെ അറിയിക്കുന്നുമുണ്ട്. സിനിമാ

രംഗങ്ങൾ അനുകരിച്ചുകൊണ്ടുള്ള നിരവധി വിഡിയോകളാണ് വൃദ്ധിക്കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കാറുള്ളത്. മാസ്റ്റേഴ്സ് എന്ന സിനിമ യിലെ ‘വാത്തി കമിങ്’ എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനസിൽ ഇടം നേടിയതാണ് വൃദ്ധി വിശാൽ എന്ന കുഞ്ഞു താരം. സമൂഹമാധ്യമങ്ങൾക്ക് പുറമെ മിനി സ്ക്രീനി ലൂടെയും വൃദ്ധി പ്രേക്ഷകർക്ക് സുപരിചിതയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ്

എന്ന പരമ്പരയിലൗടെയാണ് വൃദ്ധി അഭിനയത്തിലേക്ക് എത്തുന്നത്. ഇതു കൂടാതെ വൃദ്ധി ബിഗ് സ്ക്രീനിലേക്കും ചുവടുവെച്ചു കഴിഞ്ഞിരിക്കുകയാണ്. ജൂഡ് ആന്റണി സംവി ധാനം ചെയ്ത് സണ്ണി വെയ്നും, അന്ന് ബെന്നും ഒന്നിച്ചെത്തിയ സാറാസ് എന്ന ചിത്രത്തിൽ സണ്ണി വെയ്നിൻ്റെ ചേച്ചിയുടെ കുട്ടിയായി വൃദ്ധി വേഷമിട്ടിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിലും പൃഥ്വിയുടെ മകളായി വൃദ്ധി വേഷമിടുന്നുണ്ട്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe