പുഷ്പയിലെ ‘സാമി.. സാമി’ എന്ന ഗാനത്തിന് ചുവടു വെച്ച് വൃദ്ധി വിശാൽ; അഖിലിനെ ഡാൻസ് പഠിപ്പിക്കുന്ന വൃദ്ധി; വീഡിയോ വൈറൽ.!! [വീഡിയോ] | Vriddhi Vishal New Trending Dance with Akhil | Akhil C J | Vriddhi vishal super dance | sami sami song | Pushpa | Viral Dancer | Vridhi Vishal | Pushpa Songs | Allu Arjun | Rashmika | Samantha

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സുപരിചിതയാണ് വൃദ്ധി വിശാൽ. ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിലെ കുഞ്ഞിപ്പുഴു എന്ന ഒറ്റ ഡയലോഗിലൂടെ മലയാളക്കര ഒട്ടാകെ സെലിബ്രിറ്റിയായി മാറിയ താരം സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്.

Vriddhi Vishal with Akhil

ഇപ്പോൾ സോഷ്യൽ മീഡിയയിലെ നിറഞ്ഞ സാന്നിധ്യമാണ് വൃദ്ധി. കുട്ടി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ താരമായ അഖിലിന് ഒപ്പമുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരുന്നത്. അവളെന്നെ ഡാൻസ് പഠിപ്പിച്ചു ഞാൻ അവൾക്കൊപ്പം ഡാൻസ് കളിച്ചു എന്ന അടിക്കുറിപ്പോടെ അഖിൽ

പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലെ സ്വാമി എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വച്ചിട്ടുള്ളത്. മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിൽ കുസൃതി നിറഞ്ഞ അനുമോൾ ആയീ വന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരമാണ് വൃദ്ധി. ഇത്ര ചെറുപ്പത്തിൽ തന്നെ ഞെട്ടിക്കുന്ന ഡാൻസ് പെർഫോമൻസാണ് വൃദ്ധി കാഴ്ച വയ്ക്കുന്നത്.

ഇതിനു മുൻപും പല തവണ വൃദ്ധിക്കുട്ടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഡാൻസ് വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയുയ്ക്കുമൊപ്പം വ‍ൃദ്ധി ഡാൻസ് ചെയ്യുന്ന മറ്റൊരു വീഡിയോയും ശ്രദ്ധേയമായിരുന്നു.. മുന്നുപേരും ചേർന്നുള്ള സൂപ്പർ ഡാന്‍സായിരുന്നു ആ വീഡിയോയിൽ. കൊച്ചി കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും ഗായത്രിയുടേയും രണ്ടു മക്കളിൽ മൂത്ത മകളാണ് വൃദ്ധി.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe