വൃദ്ധി മോൾ വീണ്ടും ഞെട്ടിച്ചല്ലോ! ഇതുവരെ കണ്ടതല്ല ഇനി കാണാൻ ഇരിക്കുന്നതാണ് പൊടിപൂരം എന്ന് ആരാധകർ.!! [വീഡിയോ] | Vriddhi Vishal new Reels

സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കുട്ടിപ്രതിഭകൾ ഒരുപിടിയാണ്. അക്കൂട്ടത്തിൽ ഏറെ ആരാധകരുള്ള സോഷ്യൽ മീഡിയയിലെ ബ്യൂട്ടി ബ്യൂട്ടി സ്റ്റാർ ആണ് വൃദ്ധി വിശാൽ. ഡാൻസ് കൊറിയോഗ്രാഫർ ആയ വിശാൽ കണ്ണന്റെയും നർത്തകിയായ ഗായത്രി വിശാലിന്റെയും മകളാണ് ഈ കുഞ്ഞു താരം.

Vriddhi Vishal New Dance Reels

വളരെ ചെറുപ്രായത്തിൽ തന്നെ മലയാളികളുടെ മനസ്സിൽ തൻറെ തായ് ഇടം കണ്ടെത്താൻ ഈ കൊച്ചുമിടുക്കി ക്ക് സാധിച്ചു. നൃത്തവും അഭിനയവും പാട്ടുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വൃദ്ധി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുകയാണ് വൃദ്ധി മോളുടെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ റീൽ. ക്യൂട്ട് എക്സ്പ്രഷനുകളോടെ അതിമനോഹരമായി ആരെയും അമ്പരപ്പിക്കും വിധം ചുവടുവെക്കുന്ന വൃദ്ധി മോളുടെ പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇതുവരെ കണ്ടത് ഒന്നും അല്ല ഇനി കാണാൻ ഇരിക്കുന്നതാണ് പൂരം എന്നാണ് ഈ വീഡിയോ കണ്ട് ആരാധകർ കുറിച്ചിരിക്കുന്നത്. ഏതായാലും പതിവുപോലെ ഇക്കുറിയും സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയിക്കഴിഞ്ഞു വൃദ്ധി വിശാൽ. വളരെ ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ ഇത്രയധികം ഫോളോവേഴ്സിനെ നേടിയ മറ്റൊരു താരം ഉണ്ടാകില്ല. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ച വെറും ആറു മാസം കൊണ്ടാണ് ഈ കൊച്ചു മിടുക്കിക്ക് ഒരു മില്യണിലധികം ഫോളോവേഴ്സ് ആയത്.

സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്യുന്ന വീഡിയോ റീലുകളും ഡാൻസ് റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറ്. വൃദ്ധി മോൾക്ക് മാത്രമല്ല അച്ഛൻ വിശാൽ കണ്ണനും അമ്മ ഗായത്രി വിശാലിനുമുണ്ട് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെ. മൂവരും ഒരുമിച്ചുള്ള ഡാൻസ് റീലുകൾ എപ്പോഴും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രമല്ല ബിഗ് സ്ക്രീനിൽ ഉഷാറായി കഴിഞ്ഞു വൃദ്ധി. സാറാസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ കുട്ടി താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം പൃഥ്വിരാജ് നായകനായെത്തുന്ന കടുവയാണ്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe