അമ്മയും മോളും പൊളിച്ചടുക്കി! വൃദ്ധിയെ ഞെട്ടിച്ച് അമ്മയുടെ തകർപ്പൻ ഡാൻസ്; വൃദ്ധി മോളും അമ്മയും ചേർന്ന് തകർത്ത ഡാൻസ് റീൽ കണ്ടോ! [വീഡിയോ] | Vridhi Vishal

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ബാലതാരമാണ് വൃദ്ധി വിശാൽ. നർത്തകരായ വിശാൽ കണ്ണൻന്റെയും ഗായത്രി വിശാലിന്റെയും മകളാണ് വൃദ്ധി. വളരെ ചെറിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച കലാ കുടുംബമാണ് ഇവരുടേത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ വൃദ്ധി മോളുടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ആള് ചെറുതാണെങ്കിലും ആരാധകരുടെ എണ്ണത്തിൽ അതൊന്നും ഒരു പ്രശ്നമേ അല്ല. സീരിയൽ താരമായ അഖിൽ ആനന്ദിന്റെ വിവാഹ ദിവസം വൃദ്ധി കളിച്ച ഒരു ഡാൻസ് സോഷ്യൽ മീഡിയയിൽ തരംഗം ആയതോടെയാണ് വൃദ്ധി വിശാൽ മലയാളികൾക്ക് സുപരിചിതയായി മാറിയത്. പിന്നീട് നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ താരം അതിഥിയായെത്തി. അതോടെ മലയാളികളുടെ കണ്ണിലുണ്ണിയായി വൃദ്ധി മോൾ.

സോഷ്യൽ മീഡിയയിൽ നിറയുന്ന വൃദ്ധിയുടെ ഡാൻസ് റീലുകൾക്ക് ആരാധകർ ഏറെയാണ്. താരതിന്റെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇതിനെല്ലാം പുറമേ നല്ലൊരു അഭിനയത്രി കൂടിയാണ് വൃദ്ധി. സാറാസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പൃഥ്വിരാജിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം കടുവയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു

ഡാൻസ് റീലുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് വൃദ്ധി മോളും കുടുംബവും. വൃദ്ധിയും അമ്മയും ചേർന്നാണ് ഇക്കുറി വീഡിയോ തകർത്തിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വീഡിയോയുടെ അവസാന ഭാഗത്തായി അമ്മയ്ക്കും മകൾക്കും ഒപ്പം ഡാൻസ് കളിക്കാൻ എന്ന് അച്ഛനെയും കുഞ്ഞാവയെയും വൃദ്ധി മോൾ നൈസായി തള്ളി മാറ്റുന്നതും കാണാം.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe