വൃദ്ധി കുട്ടി ഇത്തവണ പൊളിച്ചടുക്കി! ജാനേ മന്നിൽ കണ്ണനായി പൊളിച്ചടുക്കി വൃദ്ധി മോൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! [വീഡിയോ] | Vriddhi Vishal latest video

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ പരിചിതയാണ് വൃദ്ധി വിശാൽ. സോഷ്യൽ മീഡിയയിൽ സജീവമായ കൂട്ടി താരത്തിന് ആരാധകർ ഏറെയാണ്. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ആണ് വൃദ്ധി അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.

Vriddhi Vishal imitating jaane man

പിന്നീട് സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേളയിൽ വാത്തി കമിങ് എന്ന ഗാനത്തിന് ചുവടുകൂടി വെച്ചപ്പോൾ മലയാളികൾക്ക് സ്വന്തമായി എന്നു വേണം പറയാൻ പിന്നീട് കുറച്ചുകാലം മലയാളികളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഇൻസ്റ്റഗ്രാം സ്റ്റോറിലും എല്ലാം കുട്ടിത്താരം തിളങ്ങിനിന്നു. സോഷ്യൽ മീഡിയയിൽ സജീവമായ വൃദ്ധി പങ്കുവയ്ക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളും റീ ക്രിയേറ്റ് വീഡിയോകളും ഡാൻസ് വീഡിയോകളും എല്ലാം ക്ഷണ നേരം

കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു റീ ക്രിയേറ്റ് വീഡിയോയാണ്. ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. മഞ്ഞ ഷർട്ടിലും ജീൻസിലും പിരിയൻ മുടിയുമായി എത്തിയ ഒരു ചെറുപ്പക്കാരനെയാണ് താരം മനോഹരമായി അവതരിപ്പിച്ചിരുന്നത്. സജി ചേട്ടാ ഞാൻ ഇപ്പോഴും പറയുവാ ഇവിടെ ശരിയല്ല.. എന്ന ഡയലോഗ് അടിക്കുറുപ്പായി കുറിച്ചു കൊണ്ടാണ് താരം തന്റെ വീഡിയോ പങ്കു വെച്ചിട്ടുള്ളത്. വീഡിയോ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു..

കൊച്ചി കുമ്പളങ്ങി സ്വദേശികളായ വിശാലിന്റേയും ഗായത്രിയുടേയും മൂത്ത മകളാണ് വൃദ്ധി . ടിവിയിൽ കണ്ടത് നോക്കി സ്വയം പഠിച്ച ചുവടുകളാണ് അവൾ ചെയ്തതെന്ന് അച്ഛൻ വിശാൽ പറഞ്ഞിരുന്നു. വീഡിയോ കണ്ട് ഒട്ടേറെ പേർ അഭിനന്ദിച്ച് വിളിക്കുന്നുണ്ടെന്നും ഒരുപാട് സന്തോഷത്തിലാണ് വൃദ്ധിയെന്നും വിശാൽ പറയുന്നു. ജൂഡ ആന്റണി സംവിധാനം ചെയ്ത സാറസ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe