വൃദ്ധി മോളുടെ പിറന്നാളിന് കിടിലൻ സർപ്രൈസ് കൊടുത്ത് നടന്‍ ജയ്.. പിറന്നാൾ ആഘോഷമാക്കി വൃദ്ധി വിശാൽ.!! | Vriddhi Vishal Birthday Celebration

Vriddhi Vishal : പിറന്നാൾ ആഘോഷിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരം വൃദ്ധി വിശാൽ. പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ ആണ് വൃദ്ധി തൻ്റെ ആറാം പിറന്നാൾ ആഘോഷിച്ചത്. ആക്ടർ ജയ് നായകനാകുന്ന ചിത്രത്തിലാണ് വൃദ്ധി ഇപ്പോൾ അഭിനയിക്കുന്നത്. ജയ് ഒത്തുള്ള ചില റീൽസ് വീഡിയോകളും കുട്ടി താരത്തിൻ്റെ ഇൻസ്റ്റാ ഗ്രാം പേജിൽ വരാറുണ്ട്. വെളുത്ത നിറമുള്ള ഫ്രോക്കിൽ തിളങ്ങി നിൽക്കുന്ന വൃദ്ധിക്ക് ജയ് കേക്ക്

വായിൽ വെച്ച് നൽകുന്ന ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരിക്കു ന്നത്. താങ്ക് യു ജയ് അംഗിൾ എന്ന ക്യാപ്ശനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കു ന്നത്. എഴുപത്തി ആറായിരം ലൈക്കുകൾ ആണ് ഇതിനോടകം ഫോട്ടോയ്ക്ക് ലഭിച്ചിരി ക്കുന്നത്. ഈ ഫോട്ടോ മാത്രമല്ല ഇവർ തമ്മിൽ ചെയ്ത റീൽസ് വീഡിയോയ്ക്കും ആരാധകർ ഏറെയാണ്. നടൻ ജയ് യുടെ കൂടെ തകർത്ത് നൃത്തം ചെയ്ത റീൽസുകൾ

Vriddhi Vishal Birthday Celebration2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങൾ കീഴടക്കുകയും ചെയ്തിരുന്നു. ഒരു ടിക് ടോക് വീഡിയോയിലൂടെ പ്രശസ്തി നേടിയ മിടുക്കി യായിരുന്നു വൃദ്ധി വിശാൽ. ഒരു വെഡ്ഡിംഗ് ഫംഗ്ഷനിൽ വിജയുടെ മാസ്റ്ററിലെ പാട്ടിന് ചുവടു വെച്ച വൃദ്ധി പെട്ടന്ന് തന്നെ ജനശ്രദ്ധ നേടി. സോഷ്യൽ മീഡിയയിലും പെട്ടന്നുള്ള വളർച്ച ആയിരുന്നു വൃദ്ധി കാഴ്ചവെച്ചത്. ഏകദേശം ഒന്നര മില്യൺ ഫോളോ വേഴ്‌സ് ഈ കുഞ്ഞ് താരത്തിനുണ്ട്.

സണ്ണി വെയ്ൻ നായകനായ സാറാസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു വൃദ്ധി തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഡാൻസ് കൊറിയോഗ്രാഫർമാരായ വിശാൽ കണ്ണൻ്റെയും ഗായത്രിയുടെയും മൂത്ത മകളാണ് വൃദ്ധി. ഡാൻസിംഗ്, മോഡലിംഗ്, അഭിനയം എന്നിങ്ങനെ ഈ ആറ് വയസ്സുകാരി കഴിവ് തെളിയി ക്കാത്ത മേഖലകൾ ചുരുക്കമാണ്. ഈ പ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിക്കാനും ഈ മിടുക്കിയ്ക്ക് സാധിച്ചു. Vriddhi Vishal Birthday Celebration..

You might also like