
Vishu Special Vishu Katta Recipe Malayalam : ഒരു വിഷുക്കാലം കൂടി വന്നെത്തുമ്പോൾ എല്ലാ വീടുകളിലും ഉണ്ടാക്കുന്ന സ്ഥിര വിഭവങ്ങളിൽ ഒന്നായിരിക്കും വിഷുക്കട്ട. എന്നിരുന്നാലും വ്യത്യസ്ത രീതികളിൽ ആയിരിക്കും മിക്ക വീടുകളിലും വിഷുക്കട്ട തയ്യാറാക്കി എടുക്കുന്നത്. വളരെ രുചികരമായ രീതിയിൽ വിഷുക്കട്ട തയ്യാറാക്കേണ്ട രീതി വിശദമായി മനസ്സിലാക്കാം. വിഷുക്കട്ട തയ്യാറാക്കാൻ ആവശ്യമായ ചേരുവുകളിൽ
ഏറ്റവും പ്രധാനം കുത്തരിയും തേങ്ങാപ്പാലും ആണ്. രണ്ട് കപ്പ് കുത്തരി കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കുതിർത്താനായി വെക്കണം. അതുപോലെ രണ്ട് കപ്പ് അളവിൽ തേങ്ങയുടെ ഒന്നാം പാൽ, 8 കപ്പ് അളവ് രണ്ടാം പാൽ എന്നിവയും ഈയൊരു വിഭവം തയ്യാറാക്കുന്നതിന് ആവശ്യമാണ്. ആവശ്യമായിട്ടുള്ള മറ്റ് ചേരുവകൾ ജീരകം, അരമുറി തേങ്ങ, ആവശ്യത്തിന് ഉപ്പ് എന്നിവയാണ്. ഈയൊരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ

അടി കട്ടിയുള്ള ഒരു പാത്രം സ്റ്റൗവിൽ വച്ച് അതിലേക്ക് എടുത്തു വച്ച തേങ്ങയുടെ രണ്ടാം വാൽ ഒഴിച്ചു കൊടുക്കണം. അതൊന്ന് ചൂടായി തുടങ്ങുമ്പോൾ കുതിർത്തി വെച്ച അരി കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ചെറുതായി ഒന്ന് തിളച്ചു തുടങ്ങുമ്പോൾ എടുത്തു വച്ച ജീരകം, ഉപ്പ് എന്നിവ കൂടി ചേർത്ത് പാത്രം അടച്ചു വെച്ച് നല്ലതുപോലെ അരി തേങ്ങാപ്പാലിൽ കിടന്ന് വെന്ത് കിട്ടണം. പാലെല്ലാം കുറുകി അരി നല്ലതുപോലെ വെന്ത് വരുമ്പോൾ
തേങ്ങ കൂടി ചേർത്ത ശേഷം സ്റ്റൗ ഓഫ് ചെയ്തു വയ്ക്കാം. ഇത് ചൂടോടു കൂടി തന്നെയാണ് സെറ്റ് ചെയ്യാനായി വെക്കേണ്ടത്. അതിനായി ഒരു സ്റ്റീൽ പ്ലേറ്റ് എടുത്ത് അതിന്റെ അടി ഭാഗത്ത് എണ്ണ തടവി കൊടുക്കണം. ശേഷം തയ്യാറാക്കി വെച്ച ചേരുവ അതിലേക്ക് ഒഴിച്ച് നല്ലതു പോലെ സെറ്റ് ചെയ്യാനായി വക്കുക. ഒന്ന് ചൂടാറി കഴിഞ്ഞ് സെറ്റായി തുടങ്ങുമ്പോൾ വിഷു കട്ട ആവശ്യാനുസരണം മുറിച്ച് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.