കുഞ്ചാക്കോ ബോബനെ മറിച്ചിട്ട് നടി ചിന്നു ചാന്ദിനി.. ഭീമന്റെ വഴി എന്ന ചിത്രത്തിലെ ക്ലൈമാക്സ് സീനിൽ വരുന്ന ഒരു ഭാഗമാണ് ഇത്.. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ വൈറലായി.. | kunchacko boban

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ധാരാളം പ്രണയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിനെ കീഴടക്കിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ ഭീമൻ്റെ വഴി വൻ വിജയത്തിൽ എത്തിയിരിക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചിന്നു ചാന്ദിനിയുമൊത്തുള്ള ഒരു കിടിലൻ വീഡിയോ ആണ് കുഞ്ചോക്കോ ബോബൻ ഇപ്പോൾ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രേക്ഷകർക്ക്

പങ്ക് വെച്ചിരിക്കുന്നത്. ചിന്നു കുഞ്ചാക്കോ ബോബനെ മലത്തിയടിക്കുന്ന രസകരമായ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിലെ സ്വന്തം പേജിലൂടെ താരം പങ്ക് വെച്ചത്. വെറും പതിനാല് മണിക്കൂർ മുന്നേ ഷയർ ചെയ്ത വീഡിയോയ്ക്ക് ഏഴ് ലക്ഷത്തിൽ അധികം വ്യൂസ് ആണ് ലഭിച്ചത്. കൂടാതെ കുഞ്ചാക്കോ ബോബൻ്റെ ധാരാളം ഫാൻസ് പേജിലും ഈ വീഡിയോ വൈറൽ ആണ്. ഭീമൻ്റെ വഴി എന്ന ചിത്രത്തിലെ ക്ലൈമാക്സ് സീനിൽ വരുന്ന ഒരു

kunchacko

ഭാഗമാണ് ചിന്നു വില്ലൻ കഥാപാത്രത്തെ മലത്തിയടിക്കുന്നത്. മാർഷൽ ആർട്സ് പഠിക്കുന്ന ടീച്ചർ ആയാണ് ചിന്നു ചാന്ദിനി ചിത്രത്തിൽ വേഷമിടുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന വമ്പൻ ഹിറ്റ് ചിത്രം മലയാളികൾക്ക് സമ്മാനിച്ച അഷ്റഫ് ഹംസയാണ് ഭീമൻ്റെ വഴി എന്ന ചിത്രത്തിൻ്റെ സംവിധായകൻ. റിമാ കല്ലിങ്കൽ, ആഷിക് അബു താര ജോഡികളുടെ ഒ പി എം എന്ന പ്രൊഡക്ഷൻ കമ്പനിയുമായി ചേർന്ന് ചെമ്പൻ വിനോദിൻ്റെ

ചെമ്പോസ്കി മോഷൻ പിക്ചേ ഴ്സിൻ്റെ ബാനറിലാണ് പടം ഇറങ്ങിയത്. വളരെ റിയലസ്റ്റിക്കായി സാധാരണക്കാരുടെ കഥ പറയുന്ന ചിത്രമാണ് ഭീമൻ്റെ വഴി. കോമഡിയും സാധാരണ ജനങ്ങളുടെ ജീവിതവും കൈകാര്യം ചെയ്യുന്ന ചിത്രത്തിന് കുടുംബ പ്രേക്ഷകരും യുവാക്കളും എല്ലാം തന്നെ ഒന്ന ടങ്കം ഏറ്റെടുത്തു. കുഞ്ചാക്കോ ബോബനൊപ്പം വിൻസി, ചെമ്പൻ വിനോദ്, മേഘ തോമസ്, ചിന്നു ചാന്ദിനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe