
Viral Chicken Biriyani Recipe Malayalam : ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി ബിരിയാണിയാണ്. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 1 വലിയ കഷ്‌ണം ഇഞ്ചി നുറുക്കിയത്, 8 പച്ചമുളക്, 12 അല്ലി വെളുത്തുള്ളി എല്ലാം കൂടെഇട്ട് ചെറുതായൊന്ന് ചതച്ചെടുക്കുക. അടുത്തതായി 1 kg ലഗോൺ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക.
എന്നിട്ട് ചിക്കൻ കുക്കറിൽ ഇടുക. പിന്നീട്ട് അതിലേക്ക് 1/2 tsp മഞ്ഞൾപൊടി, 3/4 tsp കുരുമുളക്പൊടി, 1/2 tsp ബിരിയാണി മസാലപൊടി, 1 tbsp ഇഞ്ചി – വെളുത്തുള്ളി – പച്ചമുളക് ചതച്ചത്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, 1 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ചെറിയ തീയിൽ 12 വിസിൽ വരുന്നതുവരെ ചിക്കൻ കുക്കറിൽ വേവിക്കുക.

അടുത്തതായി ഒരു ചൂടായ പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.