കുഞ്ഞു ഷനയയുടെ കുസൃതി കണ്ട് ചിരിയടക്കാനാവാതെ വിനീത് ശ്രീനിവാസനും ദിവ്യയും; ചിത്രങ്ങൾ വൈറലായി !! | Vineeth Sreenivasan shared daughter’s photo

Vineeth Sreenivasan shared daughter’s photo : മലയാള സിനിമാ ലോകത്തെ സർവ്വകലാവല്ലഭൻ എന്ന് പ്രേക്ഷകരാൽ വിശേഷിപ്പിക്കപ്പെടുന്ന പ്രിയ താരമാണല്ലോ വിനീത് ശ്രീനിവാസൻ. മലയാള സിനിമയിലെ ഇതിഹാസ താരമായ ശ്രീനിവാസന്റെ മകൻ എന്നതിലുപരി തന്റേതായ ഒരു ഐഡന്റിറ്റി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. നടനായും സംവിധായകനായും തിരക്കഥാകൃത്തായും ഗാന രചയിതാവായും ഗായകനായും ഡബ്ബിങ് ആർട്ടിസ്റ്റായും സിനിമയിലെ മുഴുവൻ മേഖലകളിലും കയ്യൊപ്പ് ചാർത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് വിനീത്.

സിനിമയെന്ന പോലെ തന്റെ കുടുംബത്തെയും അതിരറ്റ് സ്നേഹിക്കുന്ന താരം തന്റെ പുതിയ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു കുസൃതി നിറഞ്ഞ ചിത്രമാണ് ആരാധകർക്കിടയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ അച്ഛന്റെ ടീഷർട്ട് ധരിച്ചുകൊണ്ട് മകൾ ശനയ കള്ളച്ചിരിയോടെ നിൽക്കുന്ന ചിത്രമായിരുന്നു വിനീത് പങ്കുവെച്ചിരുന്നത്.

vineeth
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

“ഏകദേശം അര മണിക്കൂർ മുമ്പ്, എന്റെയൊരു ടി ഷർട്ട് ധരിക്കട്ടെ എന്ന് ഷനയ എന്നോട് ചോദിച്ചു. എന്നാൽ രണ്ടു മിനിട്ടിനു ശേഷം ഞങ്ങൾ കാണുന്നത് ഇതാണ്” എന്ന അടിക്കുറിപ്പിലായിരുന്നു താരം ഈ ഒരു ചിത്രം പങ്കുവെച്ചിരുന്നത്. അച്ഛന്റെ ടീഷർട്ടും ഇട്ട് നിൽക്കുന്ന കുഞ്ഞ് ശനയയുടെ ഈയൊരു ചിത്രം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്.

” ലുക്ക് ലൈക്ക് എ കോസ്റ്റ്യൂം ഫിറ്റ്” എന്നായിരുന്നു ഈ ഒരു ചിത്രത്തിന് കല്യാണി പ്രിയദർശന്റെ കമന്റ്. പ്രണവ് മോഹൻലാൽ നായകനായും കല്യാണി പ്രിയദർശൻ, ദർശന എന്നിവർ മുഖ്യ കഥാപാത്രങ്ങളുമായി എത്തി വൻ വിജയം നേടിയ ” ഹൃദയം” എന്ന സിനിമയാണ് ഒടുവിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തിട്ടുള്ളത്. ബോക്സ് ഓഫീസുകളിൽ വൻ തരംഗം സൃഷ്ടിച്ച ഈ ഒരു ചിത്രത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

You might also like