എയർപോർട്ടിൽ ഇറങ്ങി, ഞാൻ എത്താറായി എന്ന് ഭാര്യയോട് വിനീത്.. കിടിലൻ മറുപടി കൊടുത്ത് മകൻ വിഹാൻ.!! | Vineeth Sreenivasan Share His Son Vihaan Chat Message Viral News Malayalam

Vineeth Sreenivasan Share His Son Vihaan Chat Message Viral News Malayalam

Vineeth Sreenivasan Share His Son Vihaan Chat Message Viral News Malayalam : മലയാളി പ്രേക്ഷകർ വളരെയധികം ഹൃദയത്തോട് ചേർക്കുന്ന പിന്നണി ഗായകനാണ് വിനീത് ശ്രീനിവാസൻ. പിന്നണി ഗായകൻ എന്നതിലുപരി നല്ലൊരു സംവിധായകനും, അഭിനേതാവും കൂടിയാണ് താരം. നിരവധി ആരാധകരാണ് വിനീത് ശ്രീനിവാസൻ ഉള്ളത്. പ്രശസ്ത നടൻ ശ്രീനിവാസന്റെ മൂത്ത മകനാണ് ഇദ്ദേഹം. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി താരം എപ്പോഴും പങ്കു വയ്ക്കാറുണ്ട്. താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന മറ്റൊരു ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വിനീതിന്റെ ജീവിത പങ്കാളിയാണ് ദിവ്യ. ഇരുവരും കോളേജു കാലത്ത് ഒന്നിച്ചായിരുന്നു. പിന്നീട് ഇരുവരും പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തു. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്. വിഹാനും ഷനാനയും. വിഹാൻ മൂത്ത കുട്ടിയും ഷനാന ഇളയവളും ആണ്. താരത്തിന്റെ ഇന്റർവ്യൂകളിൽ എല്ലാം ഭാര്യയും മക്കളെയും കുറിച്ച് അദ്ദേഹം സംസാരിക്കാറുണ്ട്. അതുകൊണ്ടു തന്നെ പ്രേക്ഷകർക്കും സുപരിചിതരാണ് ഇവർ. സിനിമ തിരക്കുകളിൽ വിനീത് സജീവമായിരിക്കുമ്പോൾ മക്കളുടെയും, കുടുംബത്തിന്റെയും പരിപൂർണ്ണ ഉത്തരവാദിത്വം ഭാര്യ ദിവ്യക്കാണ്.

Vineeth Sreenivasan Share His Son Vihaan Chat Message Viral News Malayalam

ഇപ്പോഴിതാ ഭാര്യക്ക് അയച്ച വിനീതിന്റെ മെസ്സേജിനുള്ള മറുപടിയാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണൂർ എയർപോർട്ടിൽ വിമാനം ഇറങ്ങിയ വിനീതിന്റെ വിശേഷമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ആയി രൂപപ്പെട്ടിരിക്കുന്നത്. എയർപോർട്ടിൽ ഇറങ്ങിയപ്പോൾ എത്താറായി എന്ന് ഭാര്യ ദിവ്യക്ക് വിനീത് മെസ്സേജ് അയച്ചു. എന്നാൽ ഈ മെസ്സേജിന് ഒരു മറുപടി വന്നു. ഈ മെസ്സേജിന് പിന്നിൽ വിനീതിന്റെ മൂത്തമകൻ വിഹാൻ ആണ്. കൃത്യമായ ഇംഗ്ലീഷിൽ ആയിരുന്നു വിനീതിനുള്ള മറുപടി. വിനീത് നിത്യ ഓക്കെയാണ് റസ്റ്റ് എടുക്കുക ആണ് എന്നായിരുന്നു ലഭിച്ച മറുപടി. ദിവ്യയെ വീട്ടിൽ എല്ലാവരും നിത്യ എന്നാണ് വിളിക്കാറുള്ളത്.

തനിക്ക് വന്ന ഈ സന്ദേശം തന്റെ മകന്റേതായിരുന്നു എന്ന് വിനീത് പിന്നീടാണ് മനസ്സിലാക്കുന്നത്. ഇത് മനസ്സിലാക്കിയപ്പോൾ വിനീതിന് സന്തോഷവും അതിലേറെ അത്ഭുതവും തോന്നുകയായിരുന്നു. കുഞ്ഞുങ്ങൾ എത്ര വേഗമാണ് വളരുന്നത് എന്ന് തനിക്ക് ഇപ്പോഴും ഗ്രഹിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് വിനീത് പറയുന്നത്. താരം പങ്കുവെച്ച ഈ പോസ്റ്റിനു താഴെ നിരവധി സിനിമ താരങ്ങളും ആരാധകരുമാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. കല്യാണി പ്രിയദർശൻ, വിജയ് യേശുദാസ്, രചന നാരായണൻകുട്ടി, തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് താഴെ മനോഹരമായ കമന്റുകൾ പങ്കുവെച്ചിരിക്കുന്നത്.

5/5 - (1 vote)
You might also like