നയൻതാരയുടെ അമ്മ ഓമന കുര്യന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മരുമകൻ വിഗ്നേഷ് ശിവൻ!! | Vignesh Shivan wished on Nayanthara’s mother’s Birthday

Vignesh Shivan wished on Nayanthara’s mother’s Birthday : തമിഴ് സിനിമ ലോകത്ത് നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് വിഗ്നേഷ് ശിവൻ.സിനിമ നിർമ്മാതാവ്, സംവിധായകൻ,അഭിനേതാവ്, പിന്നണി ഗായകൻ,എഴുത്തുകാരൻ എന്നിങ്ങനെ എല്ലാം നിരവധി മേഖലകളിൽ തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് വിഗ്നേഷ് ശിവന്റേത്.ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാരയെ ആണ് താരം വിവാഹം കഴിച്ചത്. ഇരുവരും ഒന്നിച്ച് 2015 ഞാനും റൗഡി താൻ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.

2021ൽ എൻഗേജ്മെന്റ് നടത്തുകയും തുടർന്ന് ഒൻപത് ജൂണ്‍ 2022 ൽ വിവാഹിതരാവുകയും ചെയ്തു. ഇരുവരെയും തുടർന്നുള്ള വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഇരുവരും ആരാധകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. 2014 ഇറങ്ങിയ വേലയില്ലാ പട്ടത്തിരി എന്നതായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിൽ സൂര്യയ്ക്കും കീർത്തി സുരേഷിനും ഒപ്പം അഭിനയിച്ചു.

nayan
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

2012 ഇറങ്ങിയ പോടാ പോടീ എന്ന ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും അഭിനേതാവും താരം തന്നെയായിരുന്നു. എല്ലായിപ്പോഴും തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ തന്റെ വിശേഷങ്ങൾ അറിയിക്കാൻ വിഘ്നേഷ് ശിവൻ മറക്കാറില്ല. ഇപ്പോഴിതാ പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട പത്നി നയൻതാരയുടെ അമ്മയ്ക്ക് ഒരു ഉമ്മ കൊടുക്കുന്ന ചിത്രമാണിത്.

ഈ അമ്മയുടെ പിറന്നാൾ ദിനത്തിൽ അമ്മയ്ക്കുള്ള ആശംസ ചിത്രവും കുറിപ്പും ആണ് പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രത്തിന് താഴെയായി ഇങ്ങനെ കുറിച്ചിരിക്കുന്നു ” പിറന്നാൾ ആശംസകൾ എന്റെ പ്രിയ അമ്മ ഓമന കുര്യാന്.എന്റെ മറ്റൊരമ്മ.ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു കൂടാതെ ഒരുപാട് ബഹുമാനിക്കുന്നു.നല്ല മനസ്സുള്ള നല്ലൊരു ആത്മാവാണ് നിങ്ങൾ.നിങ്ങൾ നല്ല ആരോഗ്യവതിയായി ഇരിക്കുന്നതിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അതുപോലെ തന്നെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഒരുപാട് പ്രാർത്ഥനകൾ. “

You might also like