ശബരി മലയിൽ പോയി അയ്യപ്പ ദർശനം നടത്തി വിക്കി; നയൻസിനെയും രണ്ട് കുഞ്ഞു മണികളെയും ചേർത്ത് നിർത്തി താരം !! | Vignesh shivan shared photos from Shabarimala latest malayalam
ശബരിമല : തെന്നിന്ത്യൻ സിനിമയിലെ താര ദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഏറെ ആവേശത്തോടെ ആണ് പ്രേക്ഷകർ ഏറ്റെടുത്തത്. തുടർന്ന് തങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച വിശേഷവും ഇരുവരും പങ്കുവച്ചിരുന്നു. വിക്കി കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ആൾ കൂടിയാണ്. തന്റെ സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും കേരളത്തിൽ എത്തിയ വിശേഷങ്ങളും ചിത്രങ്ങളും വിഘ്നേഷ് പങ്കുവച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ശബരിമലയിൽ നിന്നുള്ള വിഘ്നേഷിന്റെ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.
കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിൽ എത്തിയ ഫോട്ടോ വിഘ്നേഷ് തന്നെയാണ് തന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എരുമേലിയിലേക്ക് പോകുന്ന വഴിയിലെ സൈൻ ബോർഡിന് മുന്നിൽ നിന്നുള്ള ചിത്രവും പങ്കുവെച്ചിരുന്നു. ശബരിമല തിരുസന്നിധിയിൽ നിന്നും വിഘ്നേഷ് പങ്കുവെച്ച ചിത്രം വലിയ ശ്രദ്ധയാണ് നേടിയത്. ഹാർട്ട്ലി പൊങ്കൽ വിഷസ് ടു ഈച്ച് ആൻഡ് എവെരി വൺ ഓഫ് യു, ഓൾ തി വേ ഫ്രം ശബരി മല വിത്ത് അയ്യപ്പൻ ബ്ലസിങ്സ്, സ്വാമി ശരണം എന്നാണ് ഈ ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ.

ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം രണ്ട് ലക്ഷത്തിലേറെ പേരാണ് ഈ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. വിഘ്നേഷിന്റേതായി , അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് തൃഷയാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി വില്ലനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് അജിത്തിന്റെ കരിയറിലെ 62 മത്തെ സിനിമ കൂടിയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത് അടുത്ത വര്‍ഷം
മധ്യത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ്. സിനിമയിലെ മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. നയൻതാര വിഘ്നേഷ് ശിവൻ വിവാഹം നടന്നത് ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ 2022 ജൂൺ 9ന് ആയിരുന്നു. മഹാബലി പുരത്ത് വച്ച് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത് പ്രമുഖരായ നിരവധി സിനിമാ താരങ്ങളാണ്. ഷാരൂഖ് ഖാന്, കമല്‍ ഹാസന്, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ താരങ്ങൾ വിവാഹത്തില്‍ നിറ സാന്നിധ്യമായിരുന്നു. നയൻതാരയും വിഘ്നേഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു. Story highlight : Vignesh shivan shared photos from Shabarimala latest malayalam