
കണ്ടിട്ട് തന്നെ പേടിയാവുന്നു; ഗർഭിണി ആയിരിക്കുമ്പോൾ ഇങ്ങനെ എല്ലാം ചെയ്യാമോ; നിറവയറിൽ വിദ്യ ഉണ്ണി ജിമ്മിൽ!! | Vidhya Unni Pregnancy Workout Viral Malayalam
Vidhya Unni Pregnancy Workout Viral Malayalam
Vidhya Unni Pregnancy Workout Viral Malayalam : നടിയും മോഡലും ആങ്കറുമായ വിദ്യ ഉണ്ണി പങ്കുവെച്ച തന്റെ ഗർഭകാല വർക്ക് ഔട്ട് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ആരാധർക്കിടയിൽ ലഭിക്കുന്നത്. ഗർഭകാലത്തും വ്യായാമത്തിന് സമയം കണ്ടെത്തുകയും ജിമ്മിൽ സമയം ചിലവഴിക്കുകയും ചെയ്യുന്ന വീഡിയോ ആണ് താരം പുറത്ത് വിട്ടത്. അമ്മയാവാൻ തയ്യാറെടുക്കുന്ന നടി വിദ്യ ഉണ്ണി, തൻ്റെ ഫിറ്റ്നസ് ദിനചര്യ മുടക്കാതെ തന്റെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കുകയാണ്.
” ദി മോസ്റ്റ് ഇംപോർട്ടൻ്റ് തിങ് ഈസ് ടു ലിസൺ ടു യുവർ ബോഡി ” എന്നാണ് ചിത്രത്തിനും താഴെ താരം നൽകിയ അടിക്കുറിപ്പ്. നിരവധി ലൈക്കുകൾ ലഭിച്ച ചിത്രത്തിനു അമേസിങ് വിദ്യ, ക്വീൻ തുടങ്ങിയ കമന്റുകളുമായി ആരാധകരും എത്തി. പ്രഗ്നൻസി പിരീഡിൽ വർക്ക് ഔട്ട് ചെയ്യുമ്പോൾ തീർച്ചയായും ഒരു ഡോക്ടറുടെ അഭിപ്രായം നിർബന്ധമായും സ്വീകരിക്കണമെന്നും പോസ്റ്റിനു താഴെ വിദ്യ കൂട്ടിച്ചേർത്തു.

ഗർഭകാലങ്ങളിൽ വർക്ക് ഔട്ട് ചെയ്യുന്ന സിനിമ താരങ്ങളുടെ പല ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ മുൻപും പ്രചരിച്ചു കണ്ടിട്ടുണ്ട്. സിംഗപ്പൂരിൽ ടാറ്റ കമ്യൂണിക്കേഷനിൽ ഉദ്യോഗസ്ഥനായ വെങ്കടേഷ് ആണ് വിദ്യയുടെ ഭർത്താവ്. കലാപാരമ്പര്യ പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച വിദ്യ അഭിനയത്തിന് പുറമേ നൃത്തം, മോഡലിങ്, ആങ്കറിങ്ങിലും തന്റെ കലാശേഷി പ്രകടമാക്കി.
പ്രശസ്ത സിനിമാ താരവും നർത്തകിയുമായ ദിവ്യ ഉണ്ണി സഹോദരിയാണ്. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എൻജിനീയറങ്ങിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യ ഇപ്പോൾ തൊഴിൽ മേഖലയിൽ കേന്ദ്രീകരിച്ച് ഹോങ്കോങില്‍ കോഗ്‌നിസെന്റിൽ ഉദ്യോഗസ്ഥയാണ്. മുൻപും വിദ്യാ ഉണ്ണി ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം ഇടയ്ക്കിടെ താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവെക്കാനായി എത്താറുണ്ട്.