29 രൂപയ്ക്ക് ഇനി പ്രതിദിനം 2 ജിബി ഡാറ്റ; ‘വിലകുറഞ്ഞ’ ഓഫറുകളുമായി വിഐ..!! | Vi New Offer Details 2022

Vi New Offer Details 2022 : എയർടെൽ, ജിയോ തുടങ്ങിയ എതിരാളികളെ മറികടക്കാൻ പുതിയ കിടിലൻ ഓഫറുകൾ പരിചയപ്പെടുത്തി വിഐ (വോഡഫോൺ ഐഡിയ). കുറഞ്ഞ ഇന്റർനെറ്റ്‌ മാത്രം ആവശ്യമായി വരുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ആണ് വിഐ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ആണ് വിഐ അവതരിപ്പിച്ചിരിക്കുന്നത്. അവയിൽ ചിലത് പ്രതിദിന ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു,

ചിലത് പ്രതിദിന ഡാറ്റ പരിധി കഴിയുമ്പോൾ ആഡ്-ഓൺ പ്ലാനുകളായി ഉപയോ ഗിക്കാം. മാത്രമല്ല, ചില പ്ലാനുകൾ സ്പെഷ്യൽ ഓഫറുകളാ യിയാണ്‌ ഉപഭോക്താക്കൾക്ക് ലഭ്യമാവുക. ഈ പ്ലാനുകൾ വിഐ അപ്ലിക്കേഷൻ വഴിയോ റീട്ടെയിലർ വഴിയോ ഉപഭോക്താക്കൾക്ക് കണ്ടെത്താവുന്നതും തിരഞ്ഞെടുക്കാവു ന്നതുമാണ്. വിഐ അവതരിപ്പിച്ച പ്ലാനുകളിൽ ഏറ്റവും തുച്ഛമായ നിരക്കിൽ വാഗ്ദാനം ചെയ്യുന്ന പ്ലാൻ 29 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്.

vi new offer details
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇത്‌ ഒരു ആഡ് ഓൺ പ്ലാനാണ്. നിങ്ങളുടെ പ്രതിദിന ഡാറ്റ ആനുകൂല്യങ്ങൾ തീർന്നാൽ 29 രൂപ ഉപയോഗിച്ച് റീചാർജ് ചെയ്യാം. 2 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റയുടെ പ്രതിദിന ഡാറ്റ ആനുകൂല്യങ്ളോടെയാണ് പ്രീപെയ്ഡ് പ്ലാൻ വരുന്നത്. മറ്റ് ആനുകൂല്യങ്ങളൊന്നും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഇപ്പോൾ ലഭിക്കുന്ന 19 രൂപയുടെ ഒരു ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 1 ജിബി ഡാറ്റ പ്ലാനിനേക്കാൾ ലാഭകരമാണ്. ഇന്റർനെറ്റ് ഉപയോഗം പരിമതവും,

അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് അത്യാവശ്യവുമായി വരുന്ന ഉപയോക്താക്കൾക്ക് വിഐ 195 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിക്കുന്നു. 300 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉൾപ്പെടുന്ന പ്ലാനിൽ 2 ജിബി ഡാറ്റയും അടങ്ങിയിരിക്കുന്നു. പ്രീപെയ്ഡ് പ്ലാൻ 31 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇത്‌ ഒരു സ്പെഷ്യൽ ഓഫർ ആയിയാണ് ഉപയോക്താക്കൾക്ക് ലഭ്യമാവുക. Vi New Offer Details 2022..

vi new offer details
You might also like