മൃദുവായ വെള്ളയപ്പം അധികം ചിലവില്ലാതെ വീടുകളിൽ ഉണ്ടാക്കുന്നത്.. എങ്ങനെയെന്ന് നോക്കാം.. | velleppam recipe

നമ്മുടെ വീടുകളിൽ മൃദുവായ വെള്ളയപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി ആദ്യം ഒരു പാത്രത്തിൽ നാല് കപ്പ് പച്ചരി എടുക്കുക. ശേഷം പച്ചരി നല്ലപോലെ വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. ശേഷം നല്ലപോലെ കഴുകി എടുത്ത് അരി മാറ്റിവെക്കുക. അടുത്തതായി 2 കപ്പ് തേങ്ങ ചിരകിയത് അരിയുടെ മുകളിൽ ഇട്ടു കൊടുക്കുക. ശേഷം നമ്മുടെ

ആവശ്യത്തിന് അത്രയും പഞ്ചസാര ചേർക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ചോറ് ചേർക്കുക. എന്നിട്ട് ഇവയെല്ലാം കൂടെ ഒരു മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. അരച്ച് എടുക്കുമ്പോൾ ആവശ്യത്തിന് വെള്ളം ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കൂടിപ്പോയാൽ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ അപ്പം കിട്ടുന്നതല്ല. ശേഷം ഈ അരപ്പ് ഒരു പാത്രത്തിലേക്ക് മാറ്റി

vellappam

അതിനു മുകളിൽ ഒരു ടീസ്പൂൺ യീസ്റ്റും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ശേഷം ഒരു നാലഞ്ചു മണിക്കൂർ എങ്കിലും ഇത് മിനിമം പുളിക്കാൻ ആയി വെക്കേണ്ടതാണ്. ഈയൊരു രീതിയിൽ നമ്മൾ വൈകുന്നേരം വയ്ക്കുകയാണെങ്കിൽ രാവിലെ നമുക്ക് ഉണ്ടാക്കാവുന്നതാണ്. മാവു നല്ലപോലെ പുളിച്ചു കഴിഞ്ഞാൽ അടുത്തതായി സ്റ്റോവിൽ അപ്പ ചട്ടി കയറ്റിവെച്ച് അതിലേക്ക് മാവ്

കുറേശ്ശെ ഒഴിച്ച് നല്ലപോലെ ചുറ്റിച്ച് അടച്ചുവെക്കുക. കുറച്ചുസമയം കഴിഞ്ഞ് തുറന്നു അവ ഒരു തവികൊണ്ട് എടുത്ത് പ്ലേറ്റിലേക്ക് മാറ്റിവെക്കുക. നല്ല മഴയും ഉള്ളതും സ്വാദിഷ്ടമായ അപ്പം തയ്യാറായിരിക്കുകയാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ട് ഉണ്ടാക്കാവുന്ന നല്ലൊരു വിഭവമാണിത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Rathna’s Kitchen

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe