പൂവു പോലെ സോഫ്റ്റായ വെള്ളയപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കൂ.. രാവിലെ ഇതാണേൽ ആരും കഴിച്ചു പോകും.!! | Vellayappam and Veg Stew Recipe

Vellayappam and Veg Stew Recipe Malayalam : വെള്ളയപ്പം ഉണ്ടാക്കിയിട്ട് ശരിയാവാത്തവർ ഇങ്ങനെ ചെയ്ത് നോക്കു. ഒന്നരക്കപ്പ് അരി എടുത്ത് കഴുകിയതിനു ശേഷം കുറച്ചധികം വെള്ളത്തിൽ 4 മണിക്കൂർ കുതിരാൻ വെക്കുക. ശേഷം അരി കഴുകിയെടുത്ത് മിക്സിയുടെ ജാറിൽ ഒരുകപ്പ് ചിരവിയ തേങ്ങയും 8 ടേബിൾസ്പൂൺ ചോറും ചേർത്ത് അരച്ചെടുക്കുക. കുറേശെ വെള്ളം ചേർക്കാൻ ശ്രദ്ധിക്കുക. അരച്ചെടുത്ത മാവ് 8-10 മണിക്കൂർ മൂടിവെക്കുക.

മാവ് പൊന്തി വന്നതിന് ശേഷം ചെറിയൊരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ പഞ്ചസാരയും അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് മാറ്റി വെക്കുക. വേറെയൊരു പാത്രത്തിൽ മുക്കാൽ ടേബിൾസ്പൂൺ യീസ്റ്റും അതിലേക്ക്‌ ഇളം ചൂടുവെള്ളം ചേർത്ത് മിക്സ്‌ ചെയ്യുക. ഈ രണ്ടു മിക്സുകളും മാവിൽ ചേർത്താൽ വെള്ളയപ്പത്തിന്റെ കൂട്ട് റെഡി. ഇത് ഒന്നര മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വച്ചതിനു ശേഷം മീഡിയം ഫ്‌ളൈമിൽ കുക്ക് ചെയ്തെടുക്കാം.

Vellayappam
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇനി സ്റ്റു ഉണ്ടാകുന്നതെങ്ങനെയെന്ന് നോക്കാം. ഒരു പാനിൽ വെളിച്ചെണ്ണ എടുത്ത് ചൂടായി വരുമ്പോൾ അതിലേക്ക് ഗ്രാമ്പൂ, ഏലക്ക, കറുവപട്ട, താക്കോല ഓരോ ടേബിൾ സ്പൂൺ ഇഞ്ചി, വെളുത്തുള്ളി ചതച്ചതും കുറച്ചു പച്ചമുളകും കറിവേപ്പിലയും പകുതി നുറുക്കിയ സവാളയും കുറച്ചു കുരുമുളകും ചേർത്ത് കുറച്ചു നേരം വേവിക്കുക. സവാള വഴന്നു വരുമ്പോൾ അതിലേക്ക് അരക്കപ്പ് വീതം നുറുക്കിയ ക്യാരറ്റ്, പൊട്ടറ്റോ, ബീൻസ്, കാളിഫ്ലവർ, വേവിച്ച ഗ്രീൻപീസ് കുറച്ചു ഉപ്പ് ചേർക്കുക.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : Fathimas Curry World

You might also like