Vellarikka Pachadi Recipe : ഓണവിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചടി. പച്ചടി തന്നെ പല പച്ചക്കറികളും ഉപയോഗിച്ച് പല രീതികളിൽ തയ്യാറാക്കാറുണ്ട്. അതിൽ ഏറ്റവും രുചികരമായ ഒരു വിഭവമാണ് വെള്ളരിക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന പച്ചടി. അതെങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വെള്ളരിക്ക പച്ചടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുത്ത വെള്ളരിക്ക,
പച്ചമുളക്, തേങ്ങ, കടുക്, കറിവേപ്പില, തൈര്, വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പച്ചടിയിലേക്ക് ആവശ്യമായ വെള്ളരിക്ക കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റി വയ്ക്കണം. അത് ഒരു കുക്കറിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒരു വിസിൽ വരുന്നത് വരെ അടിച്ചെടുക്കുക. ഈയൊരു സമയം കൊണ്ട് പച്ചടിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം.
അതിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങയും കടുകും പച്ചമുളകും ഒരു കറിവേപ്പിലയും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കുക്കറിന്റെ ചൂട് പോയ ശേഷം തുറന്ന് വെള്ളരിക്കയെല്ലാം നല്ലതുപോലെ ഉടച്ചു കൊടുക്കുക. തയ്യാറാക്കി വെച്ച അരവ് കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. അരവിന്റെ പച്ചമണമെല്ലാം പോയി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത ശേഷം തൈര് ചേർത്ത് കൊടുക്കാവുന്നതാണ്.
തൈര് ചേർത്ത ശേഷം ചൂട് കൂടുതലായി ഉണ്ടെങ്കിൽ പച്ചടി പിരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. അവസാനമായി താളിപ്പ് കൂടി പച്ചടിയിലേക്ക് ചേർത്തു കൊടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുകും, ഉണക്കമുളകും,കറിവേപ്പിലയും ഇട്ട് വറുത്തെടുക്കുക. ഈയൊരു കൂട്ടു കൂടി പച്ചടിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. Video Credit : Veena’s Curryworld