ജനുവരിയില്‍ വാഹന വില്‍പ്പനയില്‍ 10.70 ശതമാനം ഇടിവ്!!..

2022 ജനുവരിയില്‍ രാജ്യത്തെ വാഹന നിര്‍മാതാക്കളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ 10.70 ശതമാനം ഇടിവ്. 2021 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ പിറകോട്ടു പോക്ക്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (ഫാഡ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. രാജ്യത്തെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ വ്യവസായവുമായി ബന്ധപ്പെട്ട ഏറ്റവും ഉയര്‍ന്ന ദേശീയ സമിതിയാണ് ഫാഡ. ഇന്ത്യയിലെ 26,500 ഡീലര്‍ഷിപ്പുകളെയാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് പ്രതിനിധീകരിക്കുന്നത്.

ഫാഡ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, ത്രീ-വീലര്‍, വാണിജ്യ വാഹനങ്ങളുടെ (സിവി) വില്‍പ്പന യഥാക്രമം 30 ശതമാനവും 20.5 ശതമാനവും വര്‍ധിച്ചപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍, യാത്രാ വാഹനങ്ങള്‍ (പിവി), ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പന യഥാ ക്രമം 13 ശതമാനം, 10 ശതമാനം, 10 ശതമാനം കുറഞ്ഞു. ഗ്രാമീണ മേഖലയിലെ തളര്‍ച്ച, വിലക്കയറ്റം, കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം തുടങ്ങിയ ഘടകങ്ങള്‍ ഇരുചക്രവാഹന സെഗ്‌മെന്റിനെ പ്രതികൂലമായി ബാധിച്ചതായി ഫാഡ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു. നല്ല ഡിമാന്‍ഡ് ഉണ്ടായിരുന്നിട്ടും സെമി-കണ്ടക്ടര്‍ ക്ഷാമം പാസഞ്ചര്‍ വാഹനങ്ങളുടെ (പിവി) വില്‍പ്പനയെ ബാധിച്ചു. ഇതോടെ

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
vehicles sales down

ഡീലര്‍ഷിപ്പുകളില്‍ ഇന്‍വെന്ററി കുറഞ്ഞത് വില്‍പ്പനയില്‍ പ്രതിഫലിച്ചു. വാണിജ്യ വാഹനങ്ങളും (സിവി) ഹെവി വാണിജ്യ വാഹനങ്ങളും (എച്ച്സിവി) മികച്ച പ്രകടനം തുടരുമ്പോള്‍, പകര്‍ച്ച വ്യാധിയുടെ പ്രത്യാഘാതങ്ങള്‍ ഗ്രാമീണ ഇന്ത്യയെ ബാധിച്ചതിനാല്‍ ഇരുചക്രവാഹനങ്ങള്‍ മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് ഫാഡ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്ത ത്തിലുള്ള ചില്ലറ വില്‍പ്പന 10.7 ശതമാനം ഇടിഞ്ഞതിനാല്‍ ജനുവരിയില്‍ മോശം പ്രകടനം തുടരുന്നതായും അതേസമയം മൂന്നുചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളും 30 ശതമാനവും 20.5 ശതമാനവും വളര്‍ച്ചയോടെ

നേട്ടം തുടരുന്നതായും ഗുലാത്തി പ്രസ്താവിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അടി സ്ഥാന സൗകര്യവികസന ചെലവിടല്‍ വര്‍ധിച്ച തോടെ മൊത്തത്തിലുള്ള സിവി സെഗ്‌ മെന്റ് അതിന്റെ ഗതിവേഗം തുടരുന്നതായി വിങ്കേഷ് ഗുലാത്തി വ്യക്തമാക്കി. ഫാഡയുടെ ആഭ്യന്തര സര്‍വേകള്‍ അനുസരിച്ച്, ഒമി ക്രോണ്‍ വകഭേദം കാരണം വില്‍പ്പന 10 ശതമാനം കുറഞ്ഞതായി 55 ശതമാനം ഡീലര്‍മാര്‍ പറഞ്ഞു. 25,000 കിലോമീറ്റര്‍ പുതിയ ഹൈവേകള്‍ വികസിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വാണിജ്യ സെഗ്‌മെന്റില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് ഗുലാത്തി കൂട്ടിച്ചേര്‍ത്തു.

You might also like