
Vattayappam Recipe Malayalam : ഈസ്റ്ററിനോട് അനുബന്ധിച്ച് മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒന്നായിരിക്കും വട്ടയപ്പം. സാധാരണയായി അരി കുതിർത്താനായി വച്ച് അരച്ചെടുത്തോ അല്ലെങ്കിൽ പൊടി കലക്കി കൂടുതൽ നേരം വച്ചോ ഒക്കെയായിരിക്കും മിക്ക ആളുകളും വട്ടയപ്പം തയ്യാറാക്കുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ രുചികരമായ വട്ടയപ്പം എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു വട്ടയപ്പം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഒരു കപ്പ് തരിയില്ലാത്ത അരിപ്പൊടി, അരക്കപ്പ് തേങ്ങ, കാൽ കപ്പ് ചോറ്, അഞ്ച് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, ഒരു ടീസ്പൂൺ ഈസ്റ്റ്, ആവശ്യത്തിന് വെള്ളം എന്നിവയാണ്. വട്ടയപ്പം തയ്യാറാക്കാനായി ആദ്യം മാവ് തയ്യാറാക്കി എടുക്കണം. അതിനായി എടുത്തുവച്ചഅരിപ്പൊടിയിലേക്ക് അൽപ്പാൽപ്പമായി വെള്ളമൊഴിച്ച് അത്യാവശ്യം കട്ടിയുള്ള ഒരു കൺസിസ്റ്റൻസിയിൽ തരിയില്ലാതെ മാവ് തയ്യാറാക്കി എടുക്കണം.

അതിനുശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്തുവച്ച തേങ്ങ, ചോറ്, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് അല്പം വെള്ളം കൂടി ഒഴിച്ച് തരിയില്ലാതെ അരച്ചെടുക്കുക. നേരത്തെ തയ്യാറാക്കി വെച്ച മാവിന്റെ പകുതിഭാഗം ജാറിലേക്ക് ഒഴിച്ചു കൊടുക്കണം. അതിനുശേഷം ഈസ്റ്റ് കൂടി ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഒരുവട്ടം അരച്ചെടുത്ത ശേഷം ബാക്കി മാവ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ആകുന്ന രീതിയിൽ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. മാവ് പൊന്താനായി കുറഞ്ഞത് മൂന്നു മുതൽ നാലുമണിക്കൂർ വരെയെങ്കിലും വെക്കേണ്ടി വരും.
മാവ് തയ്യാറായി കഴിഞ്ഞാൽ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കാം. അതിനുശേഷം വട്ടത്തിലുള്ള ഒരു പ്ലേറ്റെടുത്ത് അടിയിൽ വെളിച്ചെണ്ണ തടവി തയ്യാറാക്കി വെച്ച മാവിൽ നിന്നും രണ്ടോ മൂന്നോ കരണ്ടി മാവെടുത്ത് വട്ടത്തിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് കുറഞ്ഞത് 7 മിനിറ്റ് എങ്കിലും ആവി കേറ്റി എടുക്കണം. ഇപ്പോൾ നല്ല രുചികരമായ വട്ടയപ്പം തയ്യാറായിക്കഴിഞ്ഞു. റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.