vattal mulak recipe : വറ്റൽ മുളക് കൊണ്ട് ഇങ്ങനെയും ഉണ്ടാകാം.. വറ്റൽ മുളക് വീട്ടിൽ ഉണ്ടായിട്ടും ഇങ്ങിനെയൊരു സൂത്രം ഇതുവരെ അറിഞ്ഞില്ലല്ലോ?..

നാം വീട്ടിൽ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു തരം മുളക് ആണ് വറ്റൽ മുളക്. വറ്റൽമുളക് കൊണ്ട് എന്ത് ഉണ്ടാക്കിയാലും അതിനൊരു പ്രത്യേക രുചിയാണ്. ഇന്ന് നമുക്ക് വറ്റൽമുളക് കൊണ്ട് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ചമ്മന്തി യെപ്പറ്റി പരിചയപ്പെടാം. ഇതിനായി ആദ്യം കുറച്ചു വറ്റൽമുളക് എടുക്കുക. ശേഷം മുളക് നന്നായി ഒന്ന് കഴുകിയെടുക്കുക.

മുളകിലെ പൊടിയും മറ്റു വിഷാംശങ്ങളും പോകാൻ ആയിട്ടാണ് ഇങ്ങനെ ചെയ്യുന്നതു. ശേഷം കഴുകിയ പച്ചമുളക് ഒരു തുണി കൊണ്ട് അതിനെ ജലാംശം കളഞ്ഞതിനുശേഷം ചുട്ടു എടുക്കുക. നമുക്ക് രണ്ട് രീതിയിൽ ചുട്ടെടുക്കാം ഒന്ന് ഒരു പപ്പടം കുത്തി എടുത്തു അതിൽ കോർത്തിട്ട് സ്റ്റോവ്നു മുകളിൽ വെച്ച് ചുറ്റെടുക്കുക. അല്ലെങ്കിൽ ഒരു പാനിൽ ഇട്ട് നന്നായി ഇളക്കി ചുട്ടെടുക്കുക. ചുട്ട്

എടുക്കുമ്പോള് രണ്ടുവശവും ഒരുപോലെ ആകാൻ ശ്രദ്ധിക്കണം. ശേഷം ചുട്ടെടുത്ത പച്ചമുളക് ഒരു മിക്സിയുടെ ജാറിൽ നിറയ്ക്കുക. എന്നിട്ട് ഒരു കപ്പ് തേങ്ങ ചിരകിയതും മൂന്ന് ചെറിയുള്ളിയും ഒരു പച്ചമുളക് കീറിയതും കുറച്ച് കറിവേപ്പിലയും ഇടുക. ശേഷം ടെസ്റ്റിനായി കുറച്ചു ഉണക്ക ചെമ്മീൻ വറുത്തത് അല്ലെങ്കിൽ പപ്പടമോ അല്ലെങ്കിൽ ഉണക്കമീന് ഇടാവുന്നതാണ്. എന്നിട്ട് കുറച്ചു എണ്ണയും

ഉപ്പും ഒഴിച്ച് നന്നായി മിക്സി ഒന്ന് കറക്കി എടുക്കുക. നമ്മുടെ സ്വാദിഷ്ടമായ ചമ്മന്തി റെഡി. നമുക്ക് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ചമ്മന്തി ആണ്. കഞ്ഞിയുടെ കൂടെയോ ചോറിന് കൂടെയും ഒക്കെ കഴിക്കാവുന്ന ഒരു സ്വാദിഷ്ടമായ ചമ്മന്തി ആണിത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits: E&E Creations

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe