ഒരു ടിപ്പിക്കൽ വിജയ് ഫാമിലി ഡ്രാമ… മാസ് സീനുകളുടെ യാത്ര ഹൃദയത്തിൽ തൊടുന്ന ക്ലൈമാക്സ് വാരിസ് റിവ്യൂ കാണാം!! | Varis New Movie Review

Varis New Movie Review : വിജയ് നായകനായ ‘വാരിസ്’ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. രശ്മിക മന്ദാന നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വംശി പൈഡിപ്പള്ളിയും നിർമ്മിച്ചിരിക്കുന്നത് ദിൽ രാജുവുമാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞതുപോലെ തന്നെ, ‘വാരിസ്’ ഒരു സമ്പൂർണ്ണ ഫാമിലി എന്റർടൈനർ ആണെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഒരു ടിപ്പിക്കൽ വിജയ് ചിത്രം എന്നതിലുപരി, എണ്ണമറ്റ പ്രശ്നങ്ങളുള്ള ഒരു കുടുംബത്തെ കുറിച്ചാണ് ‘വാരിസ്’ കഥ പറയുന്നത്.

സഹോദരങ്ങൾക്കിടയിലെ വികാരം കൃത്യമായി അവതരിപ്പിക്കുന്ന ‘വാരിസ്’, കുടുംബ ബന്ധങ്ങളിലെ നിരവധി വികാരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. വിജയ് തന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, തന്റെ പഴയകാല കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്ന അഭിനയമാണ് വാരിസിൽ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ബിഗിൽ ഒരു സ്പോർട്സ് ഡ്രാമ ആയിരുന്നെങ്കിൽ, ബീസ്റ്റ് ഒരു മാളിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ കുറിച്ചുള്ള കഥയാണ് പറഞ്ഞത്.

Varis

എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, 2000-ങ്ങളിലെ തന്റെ ഹിറ്റ് ഫോർമുലയായ ‘കുടുംബം’ എന്നതിലേക്ക് വിജയ് മടങ്ങിപ്പോകുന്ന കാഴ്ചയാണ് വാരിസിൽ കാണാൻ കഴിഞ്ഞത്. വാരിസിലെ മറ്റൊരു പ്രധാന ആകർഷണം ചിത്രത്തിൽ കാണിക്കുന്ന വീട് ആണ്. നിങ്ങൾ തമിഴ് സിനിമകളിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആഡംബരമുള്ള വസതികളിൽ ഒന്നാണ് വാരിസിൽ കാണിച്ചിരിക്കുന്നത്, ഇത് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറുന്നുമുണ്ട്. മന്ദഗതിയിലുള്ള സീക്വന്‍സുകളെ വളരെയധികം ആശ്രയിക്കുന്ന ആദ്യപകുതിയിൽ, ‘വാരിസ്’ വൈകാരികമായി പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്.

യോഗി ബാബുവിൽ നിന്നുള്ള കോമിക് രംഗങ്ങളും മികച്ചു നിൽക്കുന്നു. ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം സംഗീതം ആണ്. തമൻ ആണ് വാരിസിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അതേസമയം, നായിക പ്രാധാന്യമില്ലാത്ത റോൾ ആയതിനാൽ തന്നെ രശ്മിക മന്ദാനക്ക് തിളങ്ങാൻ ആയില്ല എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്തുതന്നെയായാലും, വിജയ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് പൊങ്കൽ ആഘോഷിക്കാനുള്ള വക വാരിസിൽ ഉണ്ട് എന്ന് തന്നെയാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

Rate this post
You might also like