Variety Kappa Recipe : കപ്പ വളരെ ടേസ്റ്റ് ഉള്ള രീതിയിൽ ഉണ്ടാക്കണോ എന്നാൽ ഈ റെസിപി വെച്ച് തയ്യാറാക്കി നോക്കൂ. കപ്പ ഇഷ്ട്ടപെടാത്തതായി ആരും തന്നെ ഇല്ല. എന്നാൽ എപ്പോഴും ഉണ്ടാകുന്നതിൽ നിന്ന് വ്യത്യസ്ത്തമായി തയ്യാറാക്കി നോക്കു. കൂട്ടികൾക്കും മുതിന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന ഒരടിപൊളി വിഭവം.
ചേരുവകൾ
കപ്പ
പച്ച മുളക് -1
ഉള്ളി -1
തേങ്ങ-1 കപ്പ്
അരിപൊടി -1 കപ്പ്
Advertisement 1
തയ്യാറാകുന്ന വിധം
ആവിശ്യമുള്ള കപ്പ തൊലികളഞ്ഞെടുക്കുക. ഒരു മിക്സി എടുത്ത് കപ്പ ചെറിയ കഷ്‌ണങ്ങളാക്കിയിടുക. ഇനി ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക. നല്ല അടിപൊളി ടേസ്റ്റ് ആണ് ഈ കപ്പ റെസിപിക്ക്. ഇനി നേരത്തെ അരച്ചുവെച്ച കപ്പയിലേക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുകാം. ഒരു പച്ചമുളക് ചെറുതായി അരിഞ്ഞു കൊടുക്കാം, എരുവിന് ആവിശ്യംമുള്ള രീതിയിൽ ചേർത്ത് കൊടുക്കാവുന്നതാണ്. അരകപ്പ് ഇടിയപ്പത്തിന്റെ പൊടി, ആര കപ്പ് തേങ്ങ ചിരവിയത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഈ മിക്സ് വെള്ളം ഒട്ടും ഒഴികാതെ മിക്സ് ചെയ്ത് എടുകുക. ഇനി ഒരു വാഴ ഇല എടുത്ത് അതിലേക് ഈ മിക്സ് ഓരോ ബോൾ രീതിയിൽ എടുത് ആ ഇലയിലോട്ട് പരത്തി വെക്കുക.
ഇലയിൽ തയ്യാറാക്കിയ ഈ കൂട്ട് നമുക്ക് ചുട്ടെടുക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയെടുക്കുക. കുറച്ച് എണ്ണ പുരട്ടി അതിലേക് നേരത്തെ പരത്തി വെച്ച കപ്പ മിക്സ് ഇട്ട് ചൂടാക്കി യെടുക്കുക. ഒരു പത്തിരി വലുപ്പത്തിൽ വേണം കപ്പ പരത്തിയെടുക്കാൻ. ഇത് നല്ല രീതിയിൽ ചൂടാക്കിയെടുത്താൽ ആദ്യം നല്ല ക്രിസ്പി ആണെങ്കിലും പിനീട് നല്ല സോഫ്റ്റ് ആയിരിക്കും. ഇങ്ങനെ രണ്ട് സൈഡും ചൂടാക്കിയെടുക്കുക. ഇങ്ങനെ ഓരോനോരോനായി തയ്യാറാക്കിയെടുകാവുന്നതാണ്. ഇവ ഏത് കറിയുടെ കൂടെ വേണംമെങ്കിലും നല്ല ടേസ്റ്റോടുകൂടി കഴികാൻ പറ്റിയ ഒരടിപൊളി വിഭവം തന്നെയാണ്. ഇനി എല്ലാവരും വളരെ പെട്ടന്ന് തന്നെ ഈ റെസിപ്പി വീടുകളിൽ ഉണ്ടാക്കി നോക്കു എല്ലാവർക്കും ഇഷ്ട്ടപെടും തീർച്ച. Credit: Dians kannur kitchen