Variety Crispy Dosa Recipe: 5 മിനിറ്റിൽ ബ്രേക്ക് ഫാസ്‌റ്റോ? ഞെട്ടിയില്ലെ നിങ്ങൾ. അതെ വെറും 5 മിനുട്ട് കൊണ്ട് ഒരടിപൊളി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി നോക്കിയാലോ. നല്ല ക്രിസ്പി ആയിട്ടുള്ള ഒരു ദോശ റെസിപ്പിയാണിത്. കറിപോലും വേണ്ട. ഒരിക്കൽ ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ എന്നും ഉണ്ടാക്കും.
Ingredients
- അരിപൊടി -1 കപ്പ്
- റവ -1 കപ്പ്
- തക്കാളി -2
- മല്ലിചെപ്പ്
- ജീരക പൊടി -1സ്പൂൺ
- ഗോതമ്പ് പൊടി -½ കപ്പ്
- മുളക് പൊടി
- തേങ്ങാ കൊത്തു -1കപ്പ്
How To Make
നല്ല ക്രിസ്പി ആയിട്ടുള്ള ഒരു ദോശ റെസിപ്പിയാണിത്. അതിന്നായി രണ്ട് മീഡിയം സൈസ് വരുന്ന തക്കാളി നല്ലപോലെ മിക്സിയിൽ അരചെടുകുക.ഇവ ഒരു ബൗളിൽ മാറ്റികൊടുകാം. ഇതിലേയ്ക് അര കപ്പ് തേങ്ങാ കൊത്തു ചേർക്കാം ഇനി 2 സ്പൂൺ മുളക് പൊടി, ഉപ്പ്, ഒരു കാൽ കപ്പ് മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഇത് ദോശയ്ക്ക് കൂടുതൽ ഫ്ലെവർ നൽകുന്നു. ഇവ നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഇനി ഇതിലേയ്ക് വേണ്ടത് അര കപ്പ് റവ ആണ് അത് വറുതതോ എല്ലാത്തതോ ചേർകാം നിങ്ങളുടെ ഇഷ്ടാനുസരണം ചേർക്കാം.
Ads
അരകപ്പ് അരിപൊടി, കാൽ കപ്പ് ഗോതമ്പ് പൊടി ഇട്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇനി വെള്ളം ഒഴിച് മിക്സ് ചെയ്ത് കൊടുകാം അതിലേക് അര സ്പൂൺ ജീരക പൊടി ഇട്ട് കൊടുക്കുക. നല്ല കട്ടിയിലാണ് മാവ് ഉള്ളത് എങ്കിൽ നല്ലപോലെ വെള്ളം ഒഴിച് മിക്സ് ചെയ്യുക. ഇനി നല്ല വെള്ളം പോലെ മാവ് തയാറാക്കിയെടുക്കുക. നമ്മുടെ നീര് ദോശ പോലെ തന്നെ ഉണ്ടാക്കിടുക്കേണ്ട ദോശയാണിത്. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിന് ശേഷം അതിൽ എണ്ണ തടവി ഈ ദോശ മാവ് ഒഴിച് ചുട്ടെടുകാം.
നല്ല ഹോൾസ് ആയിട്ട് നീര് ദോശ പോലെ കാണാൻ പറ്റു. ഇനി വെന്ത് കഴിഞ്ഞാൽ നമുക്ക് ദോശ എടുക്കാവുന്നതാണ്. ഇങ്ങനെ വളരെ എളുപ്പത്തിൽ തന്നെ ദോശ ആർക്കും പെട്ടന്ന് ഉണ്ടാകാം. പേരിന് ദോശ ആണെങ്കിലും കറികളുടെ ആവിശ്യം ഇല്ല. വേണമെങ്കിൽ കറി ഉപയോഗികാം. നല്ല ക്രിസ്പ്പി ആയിട്ടുള്ള അടിപൊളി ദോശ തയ്യാർ. ചൂടോടു കൂടി കഴിക്കാൻ നോക്കുക. അപ്പോൾ ആ ദോശയുടെ ശരിക്കുമുള്ളടേസ്റ്റ് ലഭിക്കുകയുള്ളൂ. ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാകാം. നിങ്ങളും ഉണ്ടാക്കി നോക്കൂ. Credit: Dians kannur kitchen