Variety Coconut Lemon Drink: പേര് കേൾക്കുമ്പോ തന്നെ ഒരു വെറൈറ്റി ഇല്ലേ. അതുപോലെ തന്നെ കുടിക്കാനും അടിപൊളി തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്നതും എന്നാൽ വളരെ സമയ ലാഭം ഉണ്ടാകുന്നതുമായ ഡ്രിങ്ക്. ഇനി ആർക്കും പെട്ടന്ന് തന്നെ ഉണ്ടാകാവുന്നതാണ്. തേങ്ങയും നാരങ്ങയും ഉണ്ടെങ്കിൽ ഇനി ഒരടിപൊളി ഡ്രിങ്ക് ഉണ്ടാക്കിയെടുക്കാം. വളരെ പെട്ടെന്ന് എന്നാൽ അടിപൊളി ഡ്രിങ്ക്. വെറും കുറഞ്ഞ സമയത്ത് തന്നെ ഉണ്ടാക്കിയെടുക്കാം. ഈ ചൂട് സമയതൊകെ നല്ല ഹെൽത്തി ഡ്രിങ്ക് ആയിട്ട് ഉപയോഗിക്കാം. നമ്മുടെ വീട്ടിലൊക്കെ ഗസ്റ്റ് വന്നാൽ എപ്പോഴും ഉണ്ടാക്കി കൊടുക്കുന്ന ജ്യൂസിൽ നിന്നും ഒരു വെറൈറ്റിക് വേണ്ടി അതും അടിപൊളി ടേസ്റ്റോടുകൂടി ഒരു അടിപൊളി തേങ്ങ നാരങ്ങ വെള്ളം ഉണ്ടാക്കിയെടുക്കാവുന്നതാണ്. എല്ലാവർക്കും വീട്ടിലുള്ള സാധങ്ങൾ ഉപയോഗിച്ച് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
Ads
Ingredients
- ചെറുനാരങ്ങ-2
- ഇഞ്ചി
- പഞ്ചസാര -5 സ്പൂൺ
- തേങ്ങ
Advertisement
How To Make Coconut Lemon Drink
ആദ്യം രണ്ട് ചെറുനാരങ്ങ എടുക്കുക. ഇനി അതിന്റെ കുരു കളഞ്ഞു നല്ല പോലെ പിഴിഞ്ഞ് എടുക്കുക. ഇനി ഒരു ജാർ എടുത്ത് അതിലേക് ഈ നാരങ്ങ നീര് ഒഴിച് കൊടുകുക. ഇനി അതിലേക് രണ്ട് കഷണം ഇഞ്ചി മുറിച്ചത് ചേർത്ത് കൊടുക്കുക. ഇനി അതിലേക് ഒരു പിടി തേങ്ങ ചിരവിയത് ഇട്ട് കൊടുക്കുക. ഇത് കൂടുതൽ സ്വാദ് കൂട്ടുന്നു. കൂടാതെ തേങ്ങയിൽ നല്ല പോഷഗഗുണം അടങ്ങിയതിനാൽ നമ്മുടെ ശരീരത്തിനും വളരെ നല്ലതാണ്.
ഇനി ഈ വെള്ളത്തിൽ കൂടുതൽ ടേസ്റ്റ് കൂട്ടാൻ വേണ്ടി 5 പുതിന ഇല ഇട്ട് കൊടുക്കുക. ഇനി മധുരത്തിന് ആവിശ്യമായ പഞ്ചസാര ഇട്ട് കൊടുക്കുക. 5 സ്പൂൺ പഞ്ചസാര ഇട്ട് കൊടുകാം. ഇനി കുറച്ച് വെള്ളം ചേർത്ത് ഒന്നു അടിച്ചെടുക്കുക. നല്ലപോലെ മിക്സ് ആയതിന് ശേഷം അതിലേക് ആവിശ്യത്തിന് വെള്ളം ഒഴിച് കൊടുക്കുക. ഇനി നല്ലപോലെ വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേയ്ക് മാറ്റുക. നല്ലഅടിപൊളി തേങ്ങാ നാരങ്ങ വെള്ളം തയ്യാർ. ഇത്തരത്തിൽ ഉണ്ടാക്കി നോക്കൂ. എല്ലാർക്കും ഒരേപോലെ ഇഷ്ട്ടപെടും. തീർച്ച. Credit: NOUSHAD Recipes Perinthalmanna