Variety Carrot Snack Recipe: രണ്ട് മൂന്ന് ക്യാരറ്റ്, മുട്ടയും ഉണ്ടെങ്കിൽ വൈകുന്നേരത് ഒരടിപൊളി വിഭവങ്ങൾ ഉണ്ടാക്കിയെടുകാവുന്നതാണ്. പെട്ടന്ന് തന്നെ വെറും രണ്ട് സാധനങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി റെസിപ്പി. കുട്ടികൾക്കും മധുരം ഇഷ്ട്ടപെടുന്ന എല്ലാവർക്കും ഉണ്ടാക്കി നോക്കാവുന്ന റെസിപ്പി. കുറഞ്ഞ സമയത്തിനുള്ളിൽ പെട്ടെന്ന് ഉണ്ടാക്കാം. ക്യാരറ്റ് ഇഷ്ട്ടം ഇല്ലാത്ത കുട്ടികൾക്കു ഈ രീതിയിൽ ഉണ്ടാക്കികൊടുക്കു അവർ എന്തായാലും കഴിക്കും തീർച്ച.
ചേരുവകൾ
- മുട്ട -1
- ക്യാരറ്റ് -3
- പഞ്ചസാര -1കപ്പ്
- നെയ്യ്
- മൈദ പൊടി -1 കപ്പ്
തയ്യാറാക്കുന്ന വിധം
3 ക്യാരറ്റ് തൊലി കളഞ്ഞു എടുക്കുക. ഇനി പഴം പൊരിക് പഴം മുറിക്കുന്നത് പോലെ നീളത്തിൽ മുറിച് മാറ്റിവെക്കുക. ഇത് വാട്ടി എടുക്കാനായി ഒരു പാൻ വെച്ച് കൊടുത്ത് അതിൽ ഒരു സ്പൂൺ നെയ്യ് ഒഴിച് കൊടുക്കുക. അതിൽ ഒരു കപ്പ് പഞ്ചസാര ഇട്ട് അതിൽ നേരത്തെ മൂറിച്ചു വെച്ച ക്യാരറ്റ് ഓരോന്നായി നിരത്തി വെച്ച് കൊടുക്കുക. ചൂടായി കഴിയുമ്പോ ക്യാരറ്റിൽ നിന്ന് വെള്ളം ഇറങ്ങി വരുന്നതായി കാണാം. അത് അവസാനം വറ്റി വരുന്നതായിരിക്കും. ക്യാരറ്റ് നല്ലപോലെ മറിച് ഇട്ട് കൊടുക്കുക. ഇനി മൂടിവെച്ചു നല്ലപോലെ വേവിച്ചെടുക്കണം. ഇത് വേവുന്ന സമയത്ത് ഒരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച് ഒഴിക്കുക. അതിൽ ഒരു കപ്പ് മൈദ പൊടി ഇട്ട് കൊടുക്കുക. ഇനി ഇതിലേയ്ക് 2 ഏലക്ക ചേർത്ത് കൊടുക്കുക.
Advertisement
കുറച്ച് ഉപ്പും കുറച്ച് പഞ്ചസാരയും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. പഞ്ചസാര നേരത്തെ കാരറ്റിൽ ചേർത്തത് കൊണ്ട് കുറച്ച് മാത്രം ചേർത്താൽ മതി. നേരത്തെ വേവിക്കാൻ വെച്ച ക്യാരറ്റ് വെന്തു കഴിഞ്ഞാൽ ഒരു പാത്രതിലോട്ട് മാറ്റി വെക്കുക. നേരത്തെ തയ്യാറാക്കിയ പൊടിക്കൂട്ടിൽ കുറച്ച് വെള്ളം ഒഴിച് മാവ് രൂപത്തിൽ കുറച് ലൂസ് ആക്കി എടുക്കുക. ഇതിലേക് വാട്ടിയ എണ്ണ, പഞ്ചസാര മിക്സും ചേർത്തു കൊടുക്കുക. ഇനി ക്യാരറ്റ് ഓരോന്നായി മാവിലേയ്ക് ഇട്ട് തിളച്ച എണ്ണയിൽ ഇട്ട് പഴം പൊരി പൊരിച്ചെടുക്കുന്ന പോലെ പൊരിച്ചെടുക്കുക. നല്ല അടിപൊളി ഈവെനിംഗ് സ്നാക്ക്സ് റെസിപ്പി തയാർ. എല്ലാരും പെട്ടെന്ന് തന്നെ ഉണ്ടാക്കി നോക്കൂ. Credit: shebees kitchen tips