ഡ്രാക്കുളയെ മെരുക്കാനെത്തുന്ന വാൻ ഹെൽസിങ്; കുട്ടിക്കാലത്ത് നമ്മെ കിടുകിടെ വിറപ്പിച്ച സിനിമ! | Van Helsing Movie Review

Van Helsing Movie Review Malayalam : കുട്ടിക്കാലത്ത് നാം കാണുന്ന സിനിമകൾക്ക് ഒരു പ്രത്യേകതയുണ്ട്, ആ സിനിമകൾ നല്ല സിനിമകൾ ആണെങ്കിൽ നാം ഒരിക്കലും മറക്കില്ല. എന്നും അതിന്റെ ഓർമ്മകൾ നമ്മുടെ ഉള്ളിലുണ്ടാവും. പേരറിഞ്ഞില്ലെങ്കിലും അതിലെ രംഗങ്ങൾ എന്നും നമ്മുടെ ഓർമ്മകളിൽ തളംകെട്ടിക്കിടക്കും. അത്തരത്തിലുള്ള ഒരു സിനിമയാണ് 2004-ൽ പുറത്തിറങ്ങിയ VAN HELSING. പലരും തങ്ങളുടെ കുട്ടിക്കാലത്ത് ഏറെ ഭയത്തോടെ കണ്ടിരുന്ന സിനിമയാണ് വാൻ ഹെൽസിങ്.

Van Helsing Movie

പണ്ട് ചിത്രകഥകളിൽ കണ്ടിരുന്ന ഡ്രാക്കുള്ള എന്ന ഭീക രനെ സ്ക്രീനിൽ കാണുന്നതിന്റെ ഭയപ്പാടും ത്രില്ലിങ്ങും ഇന്നും പലരുടെയും മനസ്സുകളിൽ ഉണ്ടാകും. ഈ സിനിമയിലെ നായകൻ വാൻ ഹെൽസിങ് എന്ന കഥാപാത്രമാണ്. പിശാചുക്കളെയും മോൺസ്റ്ററുകളെയും മെരുക്കുന്നതിലും അവയെ ഇല്ലായ്മ ചെയ്യുന്നതിലും പേരുകേട്ട വ്യക്തിയാണ് മഹാനായ ഹെൽസിങ്. അദ്ദേഹത്തിലേക്ക് വലിയൊരു ദൗത്യം വന്നെത്തുകയാണ്.

ട്രാൻസിൽവാനിയയിലെ ഒരു കോട്ടയിൽ താമസിച്ചു കൊണ്ട് അവിടുത്തെ ആളുകളുടെ പേടിസ്വപ്നമായ ഡ്രാകുളയെ ഇല്ലായ്മ ചെയ്യുക എന്ന ദൗത്യമാണ് അദ്ദേഹത്തിൽ വന്ന് ചേരുന്നത്. മനുഷ്യ ചെന്നായയും രക്തരക്ഷസുകളും വിഹരിക്കുന്ന ആ സ്ഥലത്തേക്ക് വാൻ ഹെൽസിങ്ങും സഹയാത്രികനും എത്തുന്നു. കൂടെ അവരെ സഹായിക്കാൻ അന്നയും ചേരുന്നു.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
Van Helsing Movie

ഇവർ ഒരുമിച്ച് കൊണ്ട് ഡ്രാക്കുളയെ നേരിടാൻ പോവുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒരു ഹൊറർ ത്രില്ലറാണ് ഈ സിനിമ. ഒട്ടേറെ ത്രസിപ്പിക്കുന്ന രംഗങ്ങളും അത്ഭുതപ്പെടുത്തുന്ന രംഗങ്ങളും ഈ സിനിമയിൽ ഉണ്ട്. ഒരു ദൃശ്യ വിസ്മയം എന്നു വേണമെങ്കിലും ഈ സിനിമയെ പറയാം. ഹ്യൂഗ് ജാക്ക്മാനാണ് സിനിമയിൽ ഗബ്രിയേൽ വാൻ ഹെൽസിങ് ആയി വേഷമിട്ടിരിക്കുന്നത്.

ഡ്രാക്കുളയായി കൊണ്ട് റിച്ചാർഡ് റോക്സ്ബർഗ് വരുന്നു. കെയ്റ്റ് ബെക്കിൻസെയിൽ, റോബി കോൾട്രയിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഈ സിനിമ കാണാത്തവർ ചുരുക്കം ആയിരിക്കും. പക്ഷേ ഇന്നും കാണുമ്പോൾ നമ്മെ ഭയപ്പെടുത്താനും വിറപ്പിക്കാനും ഈ സിനിമക്ക് സാധിക്കുന്നുണ്ട്. കുട്ടിക്കാലത്ത് നമുക്ക് വ്യത്യസ്തമായ ഒരു അനുഭവം നൽകിയിട്ടുള്ള സിനിമ തന്നെയാണ് വാൻ ഹേൽസിങ്.

You might also like