അന്ന് അവനെന്നെ കാണാൻ വന്നിരുന്നു.. വൈശാഖിന്റെ അമ്മയോട് കണ്ണു നീരോടെ മോഹന്‍ലാലിന്റെ വാക്കുകൾ.!!

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് മോഹൻലാൽ വില്ലനായി സിനിമാ രം​ഗത്ത് അരങ്ങേറിയ താരം ഇന്ന് മലയാളികളുടെ ചങ്കിടിപ്പാണ്. സോഷ്യൽ മീഡിയായിൽ അധികം സജീവമല്ലാത്ത താരം പട്ടാള കഥാപാത്രങ്ങളിലൂടെ അതിർത്തിയിലെ പട്ടാളക്കാരുടെ നേർ ജീവിതം കാട്ടിത്തന്നിരുന്നു. പൂഞ്ചിൽ ഭീകരരുമായി ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യ്ത ഒരു കുറിപ്പാണ്

ഇപ്പോൾ വെെറലായിരിക്കുന്നത്. പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീര മലയാളി സൈനികൻ വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് മലയാളത്തിൽറെ ഇതിഹാസ താരം മോഹൻലാൽ. പട്ടാള കഥാപാത്രങ്ങളിൽ തിളങ്ങിട്ടുള്ള മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ഇട്ടിമാണി എന്ന മലയാള സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് വെെശാഖുമായി ആദ്യം കണ്ടുമുട്ടിയത് അന്ന് ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും

എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിൻ്റെ അമ്മയുമായി രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായിരുന്നു താര. എന്നാൽ മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നത് ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ

സമർപ്പിച്ച മകനെ കുറിച്ചുള്ള ആത്മാഭിമാനമാണ്. അത് കേട്ടപ്പോൾ താരത്തിനും അഭിമാനം തോന്നിയിരുന്നന്നും എൻ്റെ പ്രിയപ്പെട്ട അനുജന് ആദരാഞ്ജലികൾ എന്നാണ് താരം കുറിച്ചത്. വൈശാഖിന് അന്ത്യ യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് കുടവട്ടൂർ ഗ്രാമത്തിൽ തടിച്ചു കൂടിയിരുന്നത്. ഇരുപത്തി നാലാം വയസിൽ സ്വന്തം രാജ്യംകാക്കാൻ ജീവൻ ബലിനൽകിയ വൈശാഖ് ഇന്ത്യൻ സൈനിക ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മയാണ്.

3/5 - (1 vote)
You might also like