ഇഡലി ബാക്കിയായോ? രാവിലെ ബാക്കി വന്ന ഇഡലി കൊണ്ട് വൈകീട്ട് ചായക്കൊപ്പം കിടിലൻ വട റെഡി!! | Uzhunnuvada Recipe Using Leftover Rice
Uzhunnuvada Recipe Using Leftover Rice
Uzhunnuvada Recipe Using Leftover Rice : നമ്മുടെ വീടുകളിൽ പലപ്പോഴും പ്രാതലിന് തയ്യാറാക്കുന്ന ഇഡലി ബാക്കി വരാറുണ്ട്. ബാക്കി വന്ന ഇഡലി കൊണ്ട് സ്വാദിഷ്ടമായ വട തയ്യാറാക്കിയാലോ. വളരെ സ്വാദിഷ്ടമായതും ക്രിസ്പിയുമായ ഉഴുന്ന് വടയാണ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. അതിന്റെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്പെഷ്യൽ ചട്നിയുടെ റെസിപി കൂടിയുണ്ട്.
- ഇഡലി
- സവാള – 1
- കപ്പലണ്ടി – 10-20 എണ്ണം
- തേങ്ങ ചിരകിയത് – 2 പിടി
- പുളി
- ഇഡലി മാവ്
ആദ്യം നമ്മൾ ബാക്കി വന്ന കുറച്ച് ഇഡലി എടുക്കണം. ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകുമൊക്കെ ചേർത്താണ് നമ്മളിത് ഉണ്ടാക്കിയിരിക്കുന്നത്. ഈ ഇഡലി വടയുടെ ആകൃതിയിൽ നടുഭാഗത്ത് ദ്വാരമുള്ള രീതിയിൽ മുറിച്ചെടുക്കണം. വടയുടെ കൂടെ ചൂടോടെ കഴിക്കാൻ ഒരു ചട്നി കൂടെ തയ്യാറാക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മീഡിയം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞത് ചേർക്കാം.
അതിലേക്ക് നാല് പച്ചമുളകും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും മൂന്നോ നാലോ കഷണം വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക. ശേഷം എല്ലാം നന്നായി വഴറ്റി ഗോൾഡൻ നിറത്തിൽ ആവുമ്പോൾ കുറച്ച് മല്ലിയില കൂടെ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് പത്തോ ഇരുപതോ കപ്പലണ്ടി കൂടെ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ശേഷം തീ ഓഫ് ചെയ്ത് ഇത് തണുക്കാനായി മാറ്റി വെക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണാം. Uzhunnuvada Recipe Using Leftover Rice Video credit : Lekshmi’s Magic